അബുദാബി : തലസ്ഥാനത്തെ വില്ലാ സ്‌കൂളു കളുടെ അംഗീകാരം സംബന്ധിച്ച പ്രശ്‌ന പരിഹാര ത്തിന് വഴി തെളിഞ്ഞു.
കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉറപ്പു നല്‍കി ക്കൊണ്ട് അബുദാബി എജൂക്കേഷണല്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ച തായി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ മാനേജ്‌മെന്‍റ് അറിയിച്ചു.
പുതിയ വിദ്യാഭ്യാസ വര്‍ഷം മുതല്‍ മുഴുവന്‍ വിദ്യാര്‍ഥി കളെയും മറ്റൊരു സ്‌കൂളി ലേക്ക് മാറ്റും എന്ന ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ സന്ദേശം ലഭിച്ചിരുന്നു. ഇതോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂളി ലേയും ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളി ലേയും രണ്ടായിരം കുട്ടികളുടെ പഠന കാര്യ ത്തില്‍ ഉ ണ്ടായിരുന്ന ആശങ്ക മാറി.
എന്നാല്‍ വില്ലാ സ്‌കൂളു കളിലെ അദ്ധ്യാപകരു ടെയും, മറ്റ് ജീവന ക്കാരുടേയും കാര്യ ത്തില്‍ യാതൊരു തര ത്തിലുള്ള തീരുമാന ങ്ങളും ഇതു വരെ ലഭിച്ചിട്ടില്ല.
തുടര്‍ന്നുള്ള തീരുമാനങ്ങളും വിവരങ്ങളും എല്ലാ രക്ഷിതാ ക്കളെയും ഇ – മെയില്‍ വഴിയും എസ്. എം. എസ്. വഴിയും അറിയിക്കുമെന്നും അഡെക് വ്യക്ത മാക്കിയിട്ടുണ്ട്.
പുതിയ അറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്ന തിനായി കുട്ടികളുടെ വിവരങ്ങളോടൊപ്പം നല്‍കിയ ഫോണ്‍ നമ്പരുകളും ഇ – മെയില്‍ വിലാസ ങ്ങളും തന്നെയാണ് തങ്ങള്‍ ഇപ്പോളും ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്താനായി അഡെക് രക്ഷിതാക്കളോട് ആവശ്യ പ്പെട്ടിട്ടു ണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 61 50 381, 02 61 50 411 എന്നീ നമ്പരു കളില്‍ അബുദാബി എജുക്കേഷണല്‍ കൗണ്‍സിലുമായി ബന്ധ പ്പെടാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം