അബുദാബി : ഈ അദ്ധ്യയന വര്‍ഷ ത്തോടെ അബുദാബി യിലെ വില്ലാ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തലാക്കും. മെച്ചപ്പെട്ട പഠന സൌകര്യവും കുട്ടികളുടെ സുരക്ഷിതത്വവും മുന്‍ നിറുത്തി യാണ് അബുദാബി എജുക്കേഷന്‍ കൌണ്‍സി ലിന്റെ ഈ നടപടി.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഒപ്പം മെച്ചപ്പെട്ട പഠന സാഹ ചര്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യ വുമായിട്ടാണ് വില്ല കളില്‍ പ്രവര്‍ത്തി ക്കുന്ന സ്കൂളു കള്‍ മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റുവാന്‍ അഡക് (അബുദാബി എജുക്കേഷന്‍ കൌണ്‍സില്‍) നടപടി എടുത്തത്.
ഇന്ത്യന്‍ പാഠ്യപദ്ധതി യില്‍ പ്രവര്‍ത്തി ക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ അടക്ക മുള്ള പ്രമുഖ വിദ്യാലയ ങ്ങള്‍ വില്ല കളില്‍ നിനും മാറ്റി യിരുന്നു.
വിത്യസ്ത പാഠ്യ പദ്ധതി കള്‍ പിന്‍തുടരുന്ന എട്ടു വില്ലാ സ്കൂളുകള്‍ കൂടി ഈ വര്‍ഷം ആഗസ്റ്റ് മാസ ത്തോടെ അടച്ചു പൂട്ടും എന്ന് അഡക് പുറത്തിറ ക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്കൂളു കള്‍ക്കു നോട്ടീസ് നല്‍കിയും യു. എ. ഇ. യില്‍ പ്രസിദ്ധീ കരി ക്കുന്ന ഇംഗ്ലീഷ് – അറബ് ദിനപ്പത്ര ങ്ങളിലൂടെ യുമാണ് സ്കൂളുകള്‍ അടപ്പി ക്കുന്ന തിയതി അറിയി ക്കുന്നത്.
സ്കൂളുകള്‍ അടച്ചു പൂട്ടുന്നതു സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കണ മെന്നും രക്ഷിതാ ക്കള്‍ക്കു ഇ മെയില്‍ വഴിയും എസ്. എം. എസ്. വഴിയും വിവരം കൈ മാറണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.