ശൈഖ് സായിദ് സ്മാരക സ്‌റ്റുഡന്റ്‌സ് ഖുർആൻ പാരായണ മത്സരം

June 29th, 2015

zayed-memorial-students-quran-competition-ePathram
ദുബായ് : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഓർമ്മ ക്കായി ദുബായ് രിവാഖ് ഔഷ കൾച്ചറൽ സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ ഖിസൈസ് ഇന്ത്യൻ അക്കാദമി ഓഡി റ്റോറിയ ത്തിൽ നടന്ന പ്രഥമ ശൈഖ് സായിദ് സ്മാരക സ്‌റ്റുഡന്റ്‌സ് ഖുർആൻ പാരായണ മത്സരം ശ്രദ്ധേയമായി.

ഇഖ്‌റ എജ്യൂക്കേഷൻ ഗ്രൂപ്പിന്റെ സഹകരണ ത്തോടെ സംഘടി പ്പിച്ച പരിപാടി രിവാഖ് സെന്റർ ഡയറക്‌ടർ ഡോ. മൂസ ഉബൈദ് ഗോബഷ് ഉദ്‌ഘാടനം ചെയ്‌തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ പത്ത് സ്‌കൂളു കളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥി കൾ മൽസര ത്തിൽ പങ്കെടുത്തു.

muneer-pandyala-in-zayed-quran-competition-ePathram

ദുബായ് ഹ്യൂമാനിറ്റിക് സ്‌റ്റഡി സെന്റർ വൈസ് ചെയർമാൻ ഇസാ അൽ ഹമ്മാദി, ഇഖ്‌റ എജ്യൂക്കേഷൻ ഇസ്‌ലാമിക് ദീൻ അസ്വാഖ് മുഹമദ് അബ്‌ദുല്ല, കൺവീനർ മുനീർ മൊഹിയുദ്ദീൻ, അലിഷാ നൂറാനി, മുഹമ്മദ് റിഫാഹി എന്നിവർ പ്രസംഗിച്ചു.

വിജയികളായ പതിനെട്ടു പേർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്‌തു. ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പു തുംബെയ് ഹോസ്പിറ്റലു മാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സായിദ് സ്മാരക സ്‌റ്റുഡന്റ്‌സ് ഖുർആൻ പാരായണ മത്സരം

ചിത്രങ്ങള്‍ സമ്മാനിച്ചു

June 28th, 2015

അബുദാബി : മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷ ണല്‍ അക്കാദമി യിലെ സീനിയര്‍ വിദ്യാര്‍ത്ഥി കള്‍ തയ്യാറാ ക്കിയ ‘ലീഡര്‍ ഷിപ്പ് ഓഫ് യു. എ. ഇ.’ എന്ന പേരിലുള്ള ശൈഖ് സായിദിന്റെയും ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദി ന്റെയും പോര്‍ട്രയിറ്റു കള്‍ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിലേക്കു സമ്മാനിച്ചു.

ക്ലബ്ബ് ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ ഹിലാല്‍ സുറൂര്‍ അല്‍ കഅബി ചിത്ര ങ്ങള്‍ ഏറ്റുവാങ്ങി. സ്കൂള്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് ക്ലീറ്റസ്സ്, നൂറോളം സീനിയര്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചിത്രങ്ങള്‍ സമ്മാനിച്ചു

അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

June 6th, 2015

logo-dubai-astronomy-group-ePathram
അബുദാബി : ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സഹകരണ ത്തോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘അസ്ട്രോണമി ഈവനിംഗില്‍’ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസ്സു കളും ചൊവ്വാ ദൌത്യത്തെ കുറിച്ചുള്ള വിവിധ പ്രദര്‍ശന ങ്ങളും നടന്നു.

ചൊവ്വാ ഗ്രഹത്തെ ക്കുറിച്ച് സാധാരണക്കാരില്‍ നില നില്‍ക്കുന്ന തെറ്റിദ്ധാരണ കള്‍ നീക്കുവാനും കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുവാനും കൂടിയാണ് പ്ലാനറ്റോറിയം ഷോ അടക്കം വിവിധ പരിപാടി കള്‍ സംഘടി പ്പിച്ചത്.

ഇതോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാമൂഹ്യ ബോധവല്‍കരണ പരിപാടി കള്‍ക്ക് അബുദാബി കമ്മ്യൂണിറ്റി പോലീസ് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തു വിജയി കള്‍ ആയവര്‍ക്ക് സമ്മാന ങ്ങളും നല്‍കി.

ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ട്രോണമി ഈവനിംഗില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം നൂറു കണക്കിന് പേരാണ് സംബന്ധിച്ചത്.

ശാസ്ത്ര വിഷയ ങ്ങളില്‍ കുട്ടികള്‍ കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കി ലെടുത്ത് വരും വര്‍ഷ ങ്ങളില്‍ കൂടുതല്‍ വിപുല മായ പദ്ധതി കള്‍ ആവിഷ്കരിക്കും എന്നും വിശദാംശ ങ്ങള്‍ അറിയുവാന്‍ തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം എന്നും പരിപാടി ക്ക് നേതൃത്വം നല്‍കിയ ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സി. ഇ. ഒ. ഹസ്സന്‍ അല്‍ ഹരീരി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

June 5th, 2015

world-environmental-day-class-for-children-ePathram അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

ചൊവ്വാ പര്യ വേഷണ ത്തിന് ഉപയോ ഗിച്ച റോബോട്ട് അടക്കമുള്ള ഉപകരണ ങ്ങളും പ്ലാനിറ്റോറിയവും ഉള്‍പ്പെടുത്തി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വ ത്തിൽ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ‘അസ്ട്രോണമി ഇവനിംഗ്’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ വ്യാഴാഴ്ച ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

വിജയ കിരീടം ചൂടി ഏഷ്യന്‍ സ്കൂൾ

May 26th, 2015

അബുദാബി : സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയം നേടി ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂൾ മുന്നിൽ.

അബുദാബി റുവൈസ്, ബദാ സായിദ് എന്നിവിട ങ്ങളിലെ ഏഷ്യന്‍ സ്‌കൂളു കള്‍ പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. മലയാളി മാനേജ് മെന്റിൽ പ്രവർത്തി ക്കുന്ന രണ്ട് സ്‌കൂളി ലുമായി 60 വിദ്യാര്‍ത്ഥി കളാണ് പരീക്ഷ യ്ക്കിരുന്നത്. 97 ശതമാനം മാര്‍ക്ക് നേടി വരുണ്‍ അഗര്‍വാള്‍ സ്‌കൂളില്‍ ടോപ് സ്‌കോറർ ആയി.

താരിന്തി പ്രമാലക (96 ശതമാനം), അഫ്രീന്‍ മുഹമ്മദ് ന ഈം (95.6), ഗ്രേഷ്മ ബാബു (95.6), സുമ റെഡ്ഡി (93.2), ശിവകിരണ്‍ (90.4), മര്‍വ ഷറഫുദ്ധീന്‍ (93.4), ഷംജാദ് (92.2), മേഹക് തന്‍വീര്‍ (90.8) എന്നിവര്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥി കളായി.

- pma

വായിക്കുക: , ,

Comments Off on വിജയ കിരീടം ചൂടി ഏഷ്യന്‍ സ്കൂൾ


« Previous Page« Previous « ഫസല്‍ ഇര്‍ഷാദിനെ അനുമോദിച്ചു
Next »Next Page » മഅ്ദിന്‍ വൈസനിയം: മിഡില്‍ ഈസ്റ്റ്തല ഉദ്ഘാടനം അബുദാബിയിൽ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine