അബുദാബി : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊടി പടല ങ്ങളും ഈര്‍പ്പവും കാരണം യു. എ. ഇ. യില്‍ അന്തരീക്ഷം മൂടി ക്കെട്ടിയ നിലയിലാണ്.
വരും ദിവസ ങ്ങളിലും ഈ അന്തരീക്ഷം തുടരും എന്നതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം കരുത്തൽ എടുക്കണം എന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാ വസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇറാഖ്, ഇറാന്‍ മേഖലകളിൽ നിന്നുള്ള വടക്കു പടിഞ്ഞാറന്‍ കാറ്റാണ് രാജ്യ ത്തേക്ക് മണലും പൊടി പടല ങ്ങളും കൊണ്ടു വരുന്നത്. കിഴക്കന്‍ മേഖല യില്‍ പ്രകടമായ രീതിയില്‍ പൊടിയും മൂടി ക്കെട്ടും അനുഭവപ്പെടും. കിഴക്കു ദിശയിലേക്ക് മാറുന്ന കാറ്റ് കൂടുതല്‍ ശക്തി യുള്ളതും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും.
ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും 55 കിലോമീറ്റര്‍ വേഗ ത്തിൽ ആയിരിക്കും കാറ്റ് വീശുക. അതു കൊണ്ടു തന്നെ കടല്‍ പ്രക്ഷുബ്ധം ആയിരിക്കും. അന്തരീക്ഷ ത്തിലെ ഈര്‍പ്പവും ഉയര്‍ന്ന തോതിലുള്ള പൊടി പടല ങ്ങളും ശ്വാസ കോശ രോഗ ങ്ങള്‍ക്ക് കാരണം ആകും എന്നതിനാൽ പുറത്തിറ ങ്ങുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വടക്കന്‍ എമിറേറ്റുകള്‍ അടക്കമുള്ള മേഖലകളില്‍ ഇടിയോടുകൂടിയ മഴ പെയ്യാന്‍ സാദ്ധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
- pma