അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ ക്കായി ടീന്‍സ് ഇന്ത്യ യു. എ. ഇ. യും അബുദാബി യൂണി വേഴ്സിറ്റി കോളേജ് ഓഫ് ബിസിനസ് അഡ്മിനി സ്ട്രേഷന്‍ വിഭാഗവും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015’ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്യും.
അബുദാബി യൂണിവേഴ്സിറ്റി ഹാളിൽ ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 9 മണി ക്ക് ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ അദ്ധ്യാപന മേഖല കളിലെ സാദ്ധ്യത കളെ ആസ്പദ മാക്കി വിവിധ വിഷയ ങ്ങളില്‍ അബുദാബി യൂണിവേഴ്സിറ്റി കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം തലവന്മാരായ ഡോ. ജേക്കബ് എം. ചാക്കോ , ഡോ. ശ്രീതി നായര്‍, സായിദ് യൂണി വേഴ്സിറ്റി വകുപ്പ് മേധാവി ഡോ. ജ്യോതി ഗ്രിവെല്‍, ഷാര്‍ജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്‍റ് ഡോ. സംഗീത് ഇബ്രാഹിം എന്നിവര്‍ സംസാരിക്കും .
വ്യത്യസ്ത രീതി കളിലൂടെ അദ്ധ്യാപന ത്തെ പരിപോഷി പ്പിക്കുക വഴി വിദ്യാര്‍ത്ഥി കളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുക യാണ് ‘ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015’ ലൂടെ ലക്‌ഷ്യം വെക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ടീന്‍സ് ഇന്ത്യ വെബ് സൈറ്റില്‍ ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, വിദ്യാഭ്യാസം