കരാറില്‍ ഒപ്പ് വെച്ചു

November 4th, 2015

dr-shamseer-vps-cancer-hospital-ePathram
അബുദാബി : യു. എ. ഇ. യിലെ ആതുര ശുശ്രൂഷാ മേഖല യില്‍ അമേരിക്ക യിലെ പെന്‍സില്‍ വാനിയ ഹെല്‍ത്ത് സിസ്റ്റവും (പെന്‍ മെഡിസിന്‍) വി. പി. എസ്. ഹെല്‍ത്ത് കെയറും യോജിച്ചു പ്രവര്‍ത്തി ക്കാന്‍ ധാരണ യായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ പെന്‍സില്‍ വാനിയ സര്‍വ്വ കലാ ശാല സി. ഇ. ഒ. റാല്‍ഫ് മുള്ളറും വി. പി. എസ്. ഗ്രൂപ്പ് എം. ഡി ഷംസീർ വയലിലും ഇതു സംബന്ധിച്ച കരാറിൽ ഒപ്പു വെച്ചു.

ചികിത്സ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖല കളില്‍ കൂടുതല്‍ മികച്ച സേവനം ലഭ്യ മാക്കാനും വി. പി. എസ്. ഗ്രൂപ്പിന്‍െറ കീഴിലുള്ള ഡോക്ടര്‍ മാര്‍ക്കും നഴ്സുമാര്‍ക്കും അടക്കം പെന്‍ മെഡിസിന്‍െറ കീഴില്‍ പരിശീലനം നേടാനും ഈ പുതിയ കരാറിലൂടെ സാധിക്കും.

അര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ഗവേഷണ ങ്ങള്‍ക്കും ഇത് നേട്ട മാവും. മാത്രമല്ല ആരോഗ്യ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകാൻ പെന്‍ മെഡിസിനു മായുള്ള കരാറി ലൂടെ സാധ്യ മാവും എന്നും യു. എ. ഇ. സര്‍ക്കാറിന്‍െറ ‘വിഷന്‍ 2020’ പദ്ധതി യുടെ ഭാഗ മായി ലോക നിലവാരമുള്ള ചികിത്സാ സംവിധാനം രാജ്യത്ത് തന്നെ ഉറപ്പു വരു ത്താനുള്ള സര്‍ക്കാരിന്റെ ശ്രമ ങ്ങള്‍ക്ക് വി. പി. എസ്. ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടാകും എന്നും ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു.

ഗ്രൂപ്പ് സി. ഇ. ഒ. ഡോക്ടര്‍ അലി ഉബൈദ് അല്‍ അലി, സീനിയര്‍ ഡയറക്ടര്‍ ഡോക്ടര്‍ ചാള്‍സ് സ്റ്റാന്‍ ഫോര്‍ഡ്, പെന്‍സില്‍ വാലിയ സര്‍വ്വ കലാ ശാല ബിസിനസ്സ് ഡെവലപ്മെന്‍റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫില്‍ ഒക്കാല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കരാറില്‍ ഒപ്പ് വെച്ചു

പ്രകാശ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു

October 19th, 2015

kssp-logo-epathram ഷാര്‍ജ : 2015 അന്താ രാഷ്ട്ര പ്രകാശ വര്‍ഷ മായി ആചരി ക്കാനുള്ള യുനെസ്‌കോ യുടെ നിര്‍ദേശം അടിസ്ഥാന മാക്കി ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഷാര്‍ജ യിൽ പ്രകാശ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു.

അറബ് ശാസ്ത്രജ്ഞനായ ഇബ്ൻ അൽ ഹെയ്താം എഴുതിയ കിതാബ് അൽ മനാസർ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ആയ്രിരാം വര്ഷമാണ്

ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥി കള്‍ ക്കായി ഒരുക്കിയ ഏക ദിന ശാസ്ത്ര ശില്പ ശാല വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും പരിപാടിയുടെ മികവു കൊണ്ടും ഏറെ ശ്രദ്ധേയമായി.

പ്രകാശ ശാസ്ത്ര ചരിത്രം, അടിസ്ഥാന വിവര ങ്ങള്‍, നിറ ങ്ങളുടെ പിന്നിലെ ശാസ്ത്രം, ലേസറുകളും ഒപ്റ്റിക്കല്‍ ഫൈബറു കളും, പ്രകാശം ഊര്‍ജ്ജ രൂപ ത്തില്‍, രസ മുള്ള പ്രകാശം, കോസ്മിക് റെയ്‌സ് തുടങ്ങിയ വിഷയ ങ്ങള്‍ അവതരിപ്പിച്ചു.

സൗരോര്‍ജ്ജ പാനലു കളും സൗരോര്‍ജ്ജ അടുപ്പു കളുടെ പ്രവര്‍ത്തനവും വിശദീകരിച്ചു. നൂറോളം ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on പ്രകാശ ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു

പത്താം തരം തുല്യതാ കോഴ്സ് : പ്രവേശനോൽസവം വെള്ളിയാഴ്ച

October 8th, 2015

dubai-kmcc-logo-big-epathram
ദുബായ് : കേരളാ സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ നാലാം ബാച്ചി ന്റെ ‘പ്രവേശനോ ൽസവം’ ഒക്ടോബര്‍ 9 വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ദുബായ് അൽ ബറഹ കെ. എം. സി. സി. യിൽ നടക്കും.

ചടങ്ങില്‍ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ടി. ടി. ഇസ്‌മാ യിൽ മുഖ്യാതിഥി ആയിരിക്കും.

കഴിഞ്ഞ മൂന്നു ബാച്ചു കളി ലായി 320 പഠിതാക്കളാണു തുല്യതാ കോഴ്‌സ് പൂർത്തീ കരി ച്ചത്. ഈ ബാച്ചിലെ പഠിതാക്കൾ പ്രവേശനോല്‍സവ ത്തില്‍ സംബന്ധിക്കണം എന്ന് ദുബായ് കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 – 7152 021, 04 27 27 773

- pma

വായിക്കുക: , , ,

Comments Off on പത്താം തരം തുല്യതാ കോഴ്സ് : പ്രവേശനോൽസവം വെള്ളിയാഴ്ച

ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015 : ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും

October 6th, 2015

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ ക്കായി ടീന്‍സ് ഇന്ത്യ യു. എ. ഇ. യും അബുദാബി യൂണി വേഴ്സിറ്റി കോളേജ് ഓഫ് ബിസിനസ് അഡ്മിനി സ്ട്രേഷന്‍ വിഭാഗവും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015’ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്യും.

അബുദാബി യൂണിവേഴ്സിറ്റി ഹാളിൽ ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 9 മണി ക്ക് ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ അദ്ധ്യാപന മേഖല കളിലെ സാദ്ധ്യത കളെ ആസ്പദ മാക്കി വിവിധ വിഷയ ങ്ങളില്‍ അബുദാബി യൂണിവേഴ്സിറ്റി കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം തലവന്മാരായ ഡോ. ജേക്കബ് എം. ചാക്കോ , ഡോ. ശ്രീതി നായര്‍, സായിദ് യൂണി വേഴ്സിറ്റി വകുപ്പ് മേധാവി ഡോ. ജ്യോതി ഗ്രിവെല്‍, ഷാര്‍ജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്‍റ് ഡോ. സംഗീത് ഇബ്രാഹിം എന്നിവര്‍ സംസാരിക്കും .

വ്യത്യസ്ത രീതി കളിലൂടെ അദ്ധ്യാപന ത്തെ പരിപോഷി പ്പിക്കുക വഴി വിദ്യാര്‍ത്ഥി കളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുക യാണ് ‘ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015’ ലൂടെ ലക്‌ഷ്യം വെക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ടീന്‍സ് ഇന്ത്യ വെബ് സൈറ്റില്‍ ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015 : ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും

പത്താം തരം തുല്യതാ കോഴ്‌സ് : അപേക്ഷ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും

October 4th, 2015

educational-personality-development-class-ePathram
ദുബായ് : കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെയും സംസ്ഥാന സാക്ഷരത മിഷന്‍റെയും ആഭിമുഖ്യ ത്തില്‍ ദുബായ് കെ. എം. സി. സി. യില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷ യുടെ അടുത്ത ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന സമയം ഒക്ടോബര്‍ 15 വരെ നീട്ടി.

ഔപചാരിക വിദ്യാഭ്യാസ ത്തിന് അവസരം ലഭിക്കാതെ പോയ വര്‍ക്കും അപൂ ര്‍ണ്ണ മായി പഠനം നിര്‍ത്തേണ്ടി വന്നവ രുമായ പ്രവാസി കള്‍ക്ക് തുടര്‍ പഠന ത്തിന് ഈ അവസരം പരമാവധി ഉപയോഗ പ്പെടുത്തിഎത്രയുംപെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 7152 021, 04 27 27 773

- pma

വായിക്കുക: , , , , ,

Comments Off on പത്താം തരം തുല്യതാ കോഴ്‌സ് : അപേക്ഷ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും


« Previous Page« Previous « ലോകത്തെ സ്വാധീനിച്ച മുസ്ലിം വ്യക്തിത്വ ങ്ങളില്‍ ഈ വര്‍ഷവും കാന്തപുരം
Next »Next Page » റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു »



  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine