Wednesday, August 18th, 2010

ഭാരതീയ വിദ്യാ ഭവനില്‍ അഡ്മിഷന്‍ ആരംഭിച്ചു

അബുദാബി : മഹാത്മാ ഗാന്ധി യുടെ അനുഗ്ര ഹാശിസ്സുകളോടെ കെ. എം. മുന്‍ഷി 1938ല്‍ സ്ഥാപിച്ച ഭാരതീയ വിദ്യാ ഭവന്‍ അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍ പ്രവര്‍ത്തി പ്പിക്കുന്ന വിദ്യാ ഭവന്‍, അബുദാബി പ്രൈവറ്റ് ഇന്‍റര്‍നാഷണല്‍ സ്‌കൂളുമായി ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭി ച്ചിരിക്കുന്നത്. കെ. ജി. ഒന്നു മുതല്‍ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലേക്ക് ആഗസ്റ്റ്‌ 15നു അഡ്മിഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സപ്തംബര്‍ 19 നാണ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ കൂടി ആരംഭിക്കും.

bharatiya-vidya-bhavan-abudhabi-epathram

ഡയറക്ടര്‍ കെ. കെ. അഷ്‌റഫ്, ചെയര്‍മാന്‍ രാമചന്ദ്ര മേനോന്‍, പ്രിന്‍സിപ്പല്‍ രാജലക്ഷ്മി പിള്ള എന്നിവര്‍ പത്ര സമ്മേളനത്തില്‍

ഭാരതീയ വിദ്യാ ഭവന്റെ പാരമ്പര്യം ഉയര്‍ത്തി പ്പിടിക്കുന്ന പഠന രീതിയാണ് പിന്തുടരുക എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. മറ്റു വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്കരി ച്ചിരിക്കുന്ന ഇവിടെ, പ്രൈവറ്റ് ട്യൂഷന്‍ അനുവദി ക്കുകയില്ല.

കുട്ടികളുടെ ക്രിയാത്മകമായ കഴിവുകള്‍ പരിപോഷി പ്പിക്കാന്‍ ഉതകും വിധം മാനസിക – ശാരീരിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്ന പഠന രീതിയാണ് ഭാരതീയ വിദ്യാ ഭവന്റെ പ്രത്യേകത. ഒരു ക്ലാസില്‍ പരമാവധി 25 വിദ്യാര്‍ത്ഥി കള്‍ക്കാണ്‌ പ്രവേശനം നല്‍കുക. കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ വലിയ ബസ്സുകള്‍ക്കു പകരം ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കും. ഇതു മൂലം സഞ്ചാര സമയം പരമാവധി കുറയും.

രക്ഷിതാക്കള്‍ക്ക്‌ ഏതു സമയത്തും അദ്ധ്യാപകരു മായും, വിദ്യാലയ വുമായും ആശയ വിനിമയം നടത്താനുള്ള സൌകര്യവും, പഠന ത്തില്‍ പോരായ്മ യുള്ള കുട്ടികള്‍ക്ക്‌ ശനിയാഴ്ച കളില്‍ പ്രത്യേക പഠന ക്ലാസ്സുകള്‍ നല്‍കാനുള്ള സംവിധാനവും ഉണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ രാമചന്ദ്ര മേനോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി പിള്ള, സ്‌കൂള്‍ ഡയറക്ടര്‍ കെ. കെ. അഷ്‌റഫ്, വിദ്യാ ഭവന്‍ കുവൈത്ത് സ്‌കൂളിലെ ഇംഗ്ലീഷ്‌ വിഭാഗം പ്രധാന അദ്ധ്യാപിക രാജശ്രീ മേനോന്‍ എന്നിവര്‍ പുതിയ പദ്ധതികള്‍ വിവരിച്ചു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം
 • ഓണാ ഘോഷം സംഘടിപ്പിച്ചു
 • പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടി ലേക്ക്
 • സുമനസ്സു കളുടെ കനിവു തേടുന്നു… കൈ വിടരുതേ ഈ യുവതിയെ
 • പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം
 • നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 
 • അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി
 • കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു
 • നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം
 • നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം
 • വെള്ളിയാഴ്ച കളിൽ എംബസ്സി യുടെ സേവന ങ്ങള്‍ സമാജത്തില്‍
 • സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കുന്നു
 • സമാജം ഓണ ആഘോഷ പരിപാടി കൾ സെപ്റ്റംബർ 3 മുതല്‍
 • പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി
 • അബുദാബി യില്‍ പുരുഷ നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം
 • പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ
 • അനുശോചനവും കൂട്ടു പ്രാർത്ഥനയും
 • പിന്‍സീറ്റ് കുട്ടി കൾക്ക് സുരക്ഷിതം : മുന്നറി യിപ്പു മായി പോലീസ്
 • യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ
 • ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine