ദുബായ് : ഭാരത ത്തിന്റെ അറുപത്തി നാലാം സ്വാതന്ത്ര്യ ദിനാഘോഷം ദുബായ് കെ. എം. സി. സി. സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ സേവ്യര്‍ ഫ്രാന്‍സിസ് കാക ഉദ്ഘാടക നായിരുന്നു. മണ്‍മറഞ്ഞ നേതാക്കളുടെ സ്മരണകള്‍ ഓരോ ഭാരതീയന്റെയും അഭിമാന നിമിഷങ്ങളാണ് എന്ന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സാധാരണ ക്കാരന്റെയും, പാവപ്പെട്ടവന്റെയും ഉന്നമനത്തിന് വേണ്ടിയുള്ള കെ. എം. സി. സി. യുടെ പ്രവര്‍ത്തന ത്തിന് എല്ലാ പിന്തുണയും കോണ്‍സുലര്‍ വാഗ്ദാനം ചെയ്തു.
ആഘോഷ ത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മല്‍സരം, പ്രബന്ധ രചന, നിമിഷ പ്രസംഗ മത്സരം എന്നിവയില്‍ വിജയികളായ നാസര്‍ കുരുമ്പത്തൂര്‍, ബഷീര്‍ പെരിങ്ങോം, അബ്ദുള്ളകുട്ടി ചേറ്റുവ, മുസ്തഫ എം. കെ. പി. എന്നിവര്‍ക്കുളള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.
ഇബ്രാഹിം എളേറ്റില്‍ അദ്ധ്യക്ഷനായിരുന്നു. ജലീല്‍ പട്ടാമ്പി, നാസര്‍ ബേപ്പൂര്‍, ഹുസ്സൈനാര്‍ ഹാജി, കെ. എ. ജബ്ബാരി, എന്‍. എ. കരീം, ഒ. കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
- ജെ.എസ്.
(അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.