അബുദാബി : ഡോക്ടർ കെ. എം. മുൻഷി യുടെ നേതൃത്വ ത്തിൽ സ്ഥാപിത മായ ഭാരതീയ വിദ്യാഭവൻ പ്രൈവറ്റ് ഇന്റർ നാഷണൽ സ്കൂൾ, അബുദാബി മുസഫ യിൽ പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ചു വർഷം പൂർത്തിയാകുന്നു.
ഇതോട് അനു ബന്ധി ച്ചുള്ള ആഘോഷ ങ്ങൾ നവംബർ 26 വ്യാഴാഴ്ച മുസ്സഫ യിലെ ഭവൻസ് സ്കൂളിൽ വച്ച് നടത്തും എന്ന് സ്കൂള്‍ അധി കൃതർ അറിയിച്ചു.
ലോകോത്തര പൌരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ഗൾഫ് രാജ്യ ങ്ങളിൽ ഈ പ്രസ്ഥാന ത്തിന് തുടക്ക മിട്ടത് എന്ന് ഭവൻസ് സ്കൂൾ ഗ്രൂപ്പ് ചെയർ മാൻ എൻ. കെ. രാമചന്ദ്ര മേനോൻ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
ആഘോഷ പരിപാടി കളിൽ മണിപ്പാൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പത്മഭൂഷൻ ബെല്ലെ മോനപ്പ ഹെഗ്ഡേ, ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ തുട ങ്ങി യവർ മുഖ്യാതിഥി കൾ ആയിരിക്കും.
പരിപാടികളെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളന ത്തിൽ സ്കൂൾ ചെയർമാൻ എൻ. കെ. രാമചന്ദ്ര മേനോൻ, ഡയരക്ടർ സൂരജ് രാമചന്ദ്രൻ, പ്രിൻസി പ്പൽ ഗിരിജാ ബൈജു, പ്രവീണ്‍ തുടങ്ങിയവർ സംബന്ധിച്ചു.
* അദ്ധ്യാപക പരിശീലന ക്യാമ്പ് തുടക്കം കുറിച്ചു
* ഭാരതീയ വിദ്യാ ഭവനില്‍ അഡ്മിഷന്‍ ആരംഭിച്ചു
* സി. ബി. എസ്. ഇ. അദ്ധ്യാപക പരിശീലനം അബുദാബി യില്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, വിദ്യാഭ്യാസം