ദുബായ് : കേരള സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തുന്ന എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ ഗള്‍ഫില്‍ ബുധനാഴ്ച ആരംഭിച്ചു.
യു. എ. ഇ. യില്‍ ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളി ലാണ് പരീക്ഷാ കേന്ദ്രം. വിവിധ എമിരേറ്റു കളി ല്‍ നിന്നായി 24 വയസ്സ് മുതല്‍ 56 വയസ്സു വരെ യുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ 57 പേരാണ് ഇത്തവണ പരീക്ഷ എഴുതു ന്നത്. ഏഴു ദിവസ ങ്ങളി ലായി ട്ടാണ് പരീക്ഷ നടക്കുന്നത്.
2013 ലാണ് ആദ്യമായി എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷയ്ക്ക് കേരള സാക്ഷരതാ മിഷന്‍ തുടക്കമിട്ടത്. യു. എ. ഇ. യിലെ പരീക്ഷാ കേന്ദ്രമായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 2013 ല്‍ 51 പേരും 2014 ല്‍ 73 പേരു മാണ് പരീക്ഷ എഴുതിയത്.
പരീക്ഷാ സമ്പര്‍ക്ക കേന്ദ്ര ങ്ങളായി ദുബായില്‍ കെ. എം. സി. സി. ഓഫീസും അബുദാബി യില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററു മാണ് പ്രവര്‍ത്തിച്ചു വരുന്നത്. അടുത്ത എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ ക്കുള്ള ബാച്ചി ലേക്ക് പ്രവേശനം ആരംഭിച്ച തായി ദുബായ് കെ. എം. സി. സി. ഭാരവാഹി കള്‍ അറിയിച്ചു.
പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോറ ത്തിന്റെ മാതൃകയും വിശദ വിവര ങ്ങളും ലഭിക്കും.
വിവരങ്ങള്‍ക്ക് 04 – 27 27 773 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.
* പത്താം തരം തുല്യതാ പരീക്ഷ ആഗസ്റ്റ് 27ന്
* പത്താം തരം തുല്യതാ പരീക്ഷ സെപ്തംബര്‍ നാലിന്
* പത്താം തരം തുല്യതാ കോഴ്‌സ് : രജിസ്‌ട്രേഷന്‍ അബുദാബിയിലും