അബുദാബി : മുസ്സഫ യിലെ മോഡൽ സ്‌കൂളിൽ യു. എ. ഇ. ദേശീയ ദിനാഘോഷം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോ ഷിച്ചു. ദേശീയ പതാകയേന്തി വിദ്യാർത്ഥി കൾ നടത്തിയ മാര്‍ച്ച് പാസ്റ്റോടെ മോഡൽ സ്‌കൂളിൽ ദേശീയ ദിനാഘോഷ ങ്ങള്‍ക്ക് തുടക്ക മായി.
സ്‌കൂൾ പ്രിൻസിപ്പൽ വി. വി. അബ്‌ദുൽ കാദർ ദേശീയ പതാക ഉയർത്തി. സ്‌കൂൾ ഹെഡ് ഗേൾ സുഹ്‌റ, ഹെഡ് ബോയ് ആദിത്യ ക്രിസ്റ്റഫര്‍, വിദ്യാർത്ഥി പ്രതി നിധി ഇമാദ് അഹ്‌മദ് എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ സ്‌റ്റഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ യു. എ. ഇ. യുടെ സാംസ്കാരിക പൈതൃക വും നാല്പത്തി നാലു വര്‍ഷ ങ്ങളിലെ വളര്‍ച്ച യുടെ പാത കളും വിശദീക രിക്കുന്ന എക്സിബിഷന്‍, വിദ്യാർത്ഥി കളുടെ നേതൃ ത്വ ത്തില്‍ വര്‍ണ്ണാഭ മായ വിവിധ കലാ സാംസ്കാരിക പരി പാടി കളും അരങ്ങേറി.