അബുദാബി : ആധുനിക വീക്ഷണവും സ്വത ന്ത്രമായ ചിന്ത കളു മായി വളരുന്ന കുട്ടികളില്‍ മുതിര്‍ന്ന വരുടെ ചിന്തകള്‍ അടിച്ചേല്പി ക്കുവാന്‍ ശ്രമിക്കരുത് എന്ന് ഇന്ത്യന്‍ രാഷ്ട്രീയ ത്തിലെയും സിനിമ യിലെയും പ്രമുഖ നായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ എമിറേറ്റ് ഫ്യൂച്ചര്‍ ഇംഗ്ലീഷ് അക്കാദമി സ്‌കൂളിന്റെ കള്‍ച്ചറല്‍ ഫിയസ്റ്റ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
തന്റെ പഠന കാലത്തെ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രസംഗിച്ചത്. നിറഞ്ഞ കരഘോഷത്തോടെ അദ്ദേഹത്തിന്റെ ഓരോവാക്കും സദസ് ആസ്വദിച്ചു. ‘സ്‌കൂളില്‍ താന്‍ നോട്ടിയും കോളേജില്‍ താന്‍ നൊട്ടോറിയസുമായിരുന്നു. പഠിക്കാന്‍ താന്‍ മിടുക്ക നായിരുന്നില്ല. എന്റെ സഹോദരന്മാര്‍ ഡോക്ടര്‍മാരായപ്പോള്‍ തനിക്കൊരു കമ്പോണ്ടര്‍ ആവാനുള്ള യോഗ്യത പോലും ഉണ്ടായിരുന്നില്ല. പക്ഷേ, എനിക്കൊരു ലക്ഷ്യമു ണ്ടായിരുന്നു. ആ ലക്ഷ്യം വെച്ച് പഠിച്ച് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ബിരുദ മെടുത്തു. ക്രമേണ സിനിമാ നടനും രാഷ്ട്രീയ ക്കാരനുമായി. കേന്ദ്ര ഗവണ്മെന്റില്‍ ക്യാബിനറ്റ് റാങ്കില്‍ ആരോഗ്യ മന്ത്രിയായി. ഇത് എന്റ ജിവിതം. എന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിക്കും ഓരോ ജീവിത മുണ്ട്. ജീവിതത്തില്‍ അവരെ പ്രോത്സാഹി പ്പിക്കുക, അവരുടെ കഴിവുകള്‍ ഉന്നതമായ ലക്ഷ്യങ്ങ ളിലേക്ക് തിരിച്ചുവിടുക. ” അദ്ദേഹം പറഞ്ഞു.
മുന്‍ ഡി. ജി. പി. ജേക്കബ് പുന്നൂസ് ആശംസകള്‍ അര്‍പ്പിച്ചു. യു. എ. ഇ. ഭരണാധികാരികള്‍ വിദേശികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങളെ ജേക്കബ് പുന്നൂസ് പ്രശംസിച്ചു. ”ലോകത്ത് ആയുധം ഇല്ലാതെ വിപ്ലവം നടത്താന്‍ സാധിക്കുക വിദ്യാഭ്യാസം കൊണ്ടാണ്. ധിഷണാ ശാലികളാണ് ഇപ്പോഴത്തെ കുട്ടികള്‍. പഠിക്കാനും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ സ്വായത്ത മാക്കുവാനും ഇന്നത്തെ കുട്ടികള്‍ക്ക് സൗകര്യ ങ്ങള്‍ കൂടുതലാണ്. ഇന്ത്യന്‍ വിദ്യാര്‍ഥി കളും ഇന്ത്യന്‍ യുവത്വവും ലോകത്തെ വിടെയും ഏത് മേഖല യിലും മുന്നിലാണ്. അവരുടെ കഴിവു കള്‍ സ്വന്തം രാജ്യത്തിന്റെ നന്മയ്ക്ക് കൂടി പ്രയോജന പ്പെടുമ്പോഴാണ് നമ്മുടെ ജീവിതം സാര്‍ഥക മാവുന്നത്” ജേക്കബ് പുന്നൂസ് പറഞ്ഞു.
സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷനായ പരിപാടി യില്‍ കേരള സര്‍വകലാശാല യിലെ റിട്ട. പ്രൊഫ. തമ്പി, ശൈഖ് അബ്ദുള്ള അല്‍ഷര്‍ഖി, ജോയ്‌തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിബന്തി ഭൗമിക് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എം. എസ്. വിനായകി നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, വിദ്യാഭ്യാസം