അബുദാബി : അഖിലേന്ത്യാ സി. ബി. എസ്. ഇ. അത് ലറ്റിക്ക് മീറ്റിൽ വിജയം നേടിയ കായിക താര ങ്ങള്‍ക്ക് അബു ദാബി ഇന്ത്യന്‍ സ്കൂളില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.
ഛത്തിസ് ഗഡിലെ റായ്പൂരില്‍ നടന്ന ഇരുപതാ മത് അഖിലേന്ത്യാ സി. ബി. എസ്. ഇ. അത് ലറ്റിക്ക് മീറ്റില്‍ 4 x 100 റിലേ മത്സര ത്തില്‍ അഞ്ച് മലയാളി പെണ്‍ കുട്ടികള്‍ അടങ്ങുന്ന അബു ദാബി ഇന്ത്യന്‍ സ്കൂൾ ടീമാണ് വിജയി കളായത്.
കൊല്ലം അഞ്ചല്‍ സ്വദേശി മാത്യൂസ് പി. ജോണ്‍ – ആഷ ദമ്പതി കളുടെ മകള്‍ അലെയ്ക റിയ മാത്യൂസ്, റാന്നി സ്വദേശി ഫിലിപ്പ് സത്യജിത് – മിനി ദമ്പതി കളുടെ മകള്‍ ധന്യ മറിയ ഫിലിപ്പ്, പത്തനം തിട്ട സ്വദേശി നജീബ് കരീം – ഷിറാസ് ദമ്പതി കളുടെ മകള്‍ അഫ്രീന്‍ നജീബ്, കണ്ണൂര്‍ സ്വദേശി ശ്രീലക്ഷ്മണന്‍ – ഷീജ ദമ്പതിക ളുടെ മകള്‍ ചൈതന്യ കല്ലു വളപ്പില്‍, കുന്നം കുളം സ്വദേശി അബ്ദുല്‍ ലത്തീഫ് – ഷൈല ദമ്പതി കളുടെ മകള്‍ ഐഷ ഹനാ എന്നീ പെണ്‍ കുട്ടി കളാണ് അഭിമാന നേട്ട ത്തിന് അര്‍ഹ രായത്.
ഫൈനലില്‍ റിക്കാര്‍ഡ് നേട്ട ത്തോടെ യാണ് ഈ പെണ്‍ കുട്ടികള്‍ സ്വര്‍ണ്ണം കൊയ്തത്. മലയാളി യായ സഞ്ചു ഷാജി ജോര്‍ജ് ആയിരുന്നു ടീമിന്‍റെ പരിശീലക.