അബുദാബി : ഭാരതീയ വിദ്യാഭവൻ പ്രൈവറ്റ് ഇന്റർ നാഷ ണൽ സ്കൂളി ന്റെ അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളും സ്ഥാപക ദിനാചരണവും വിപുല മായ പരിപാടി കളോടെ മുസ്സഫ യിലെ സ്കൂള്‍ അങ്കണത്തില്‍ നടന്നു.
ഭവന്‍സ് സ്കൂൾ ചെയർമാൻ എൻ. കെ. രാമചന്ദ്ര മേനോൻ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങില്‍, മണിപ്പാൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഭവന്‍സ് മാംഗ്ലൂര്‍ ചാപ്റ്റര്‍ സാരഥി യുമായ പത്മഭൂഷൻ ബെല്ലെ മോനപ്പ ഹെഗ്ഡേ, ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ, ഭവന്‍സ് സതേണ്‍ റീജ്യണല്‍ എജൂക്കേഷ ണല്‍ ഒഫീസര്‍ മീനാ വിശ്വ നാഥ് തുട ങ്ങി യവർ മുഖ്യാ തിഥി കൾ ആയി സംബന്ധിച്ചു.
വിവിധ ഗള്‍ഫ് രാജ്യ ങ്ങളിലെ ഭവന്‍സ് പ്രിന്‍സിപ്പല്‍ മാര്‍, അബുദാബി യിലെ ഇന്ത്യന്‍ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍ മാര്‍ അടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
സ്കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കിന്റെ യും ഓഡിറ്റോറിയ ത്തിന്റെയും ഉല്‍ഘാടനം മുഖ്യാതിഥി പത്മഭൂഷൻ ബെല്ലെ മോനപ്പ ഹെഗ്ഡേ നിര്‍വ്വഹിച്ചു. സ്ഥാപന ത്തിനെ മാര്‍ഗ്ഗ ദര്‍ശി കൂടിയായ ചെയർമാൻ എൻ. കെ. രാമചന്ദ്ര മേനോനെ ചടങ്ങില്‍ ആദരിച്ചു.
ഭവന്‍സ് വിദ്യാര്‍ത്ഥി കള്‍ അദ്ധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ ആല്‍ബം പ്രകാശനവും പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. സമകാലിക വിഷയ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥി കള്‍ തയ്യാറാക്കിയ ചിത്രീകരണ വും ഭാരത ത്തിലെ വിവിധ സംസ്ഥാന ങ്ങളിലെ തനതു സാംസ്കാ രിക കലാ പരിപാടി കള്‍ കോര്‍ത്തി ണക്കി ഭവന്‍സ് അദ്ധ്യാപകര്‍ ഒരുക്കിയ നൃത്തച്ചു വടുകളും ഏറെ ശ്രദ്ധേയ മായി. ഡയരക്ടർ സൂരജ് രാമചന്ദ്രൻ, പ്രിൻസി പ്പൽ ഗിരിജാ ബൈജു, പ്രവീണ്‍ തുടങ്ങിയവർ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, വിദ്യാഭ്യാസം