അബുദാബി : വിദ്യാർത്ഥി കളിൽ അക്ഷര തെറ്റുകൾ ഇല്ലാതെ കരു ത്തുള്ള ഭാഷാ പരിജ്ഞാനം ഉറപ്പാക്കുന്ന സ്പെൽ ബീ മത്സര ത്തിനു അബു ദാബി മുസ്സഫ യിലെ ഭാരതിയ വിദ്യ ഭവൻ വേദി യായി.
ജി. സി. സി. രാജ്യ ങ്ങളിലെ ഭവൻസ് സ്കൂളു കളിലെ ഗ്രേഡ് 1 മുതൽ 12 വരെ യുള്ള വിദ്യാർ ത്ഥികളെ പങ്കെ ടുപ്പിച്ചു കൊണ്ട് അഞ്ചു വിഭാഗ ങ്ങളി ലാ യി നടന്ന പ്രഥമ മത്സര ത്തിലെ വിജയി കളാണ് ഗ്രാൻഡ് ഫിനാലെ യിൽ മാറ്റുരച്ചത്.
കേട്ടെഴുത്ത്, മാജിക് ബോർഡ്, റാപിഡ് ഫയർ എന്നി റൌണ്ടു കളിൽ നടത്തിയ ഗ്രാൻഡ് ഫിനാലെ യിൽ ഭവൻസ് അബുദാബി യിലെ ഫവാസ് അഹ്മദ്, അഭയ് ലെജിത്, ഹർഷിദ് കമൽ ചന്ദ് എന്നിവർ യഥാ ക്രമം രണ്ട്, മൂന്ന്, നാല് വിഭാഗ ങ്ങളിൽ അമ്പതി നായിരം രൂപ വീതം നേടി ഒന്നാം സമ്മാനർഹ രായി.
ജി. സി. സി. സ്പെൽ ബീ സംഘാടകൻ സുരേഷ് വി. ബാല കൃഷ്ണൻ, ഭവൻസ് ഡയറക്ടർ സൂരജ് രാമ ചന്ദ്ര മേനോൻ, പ്രിൻസി പ്പൽ ഗിരിജ ബൈജു, വൈസ് പ്രിൻസിപ്പൽ കെ. ടി. നന്ദ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം