അബുദാബി : യുവ ജന ങ്ങൾ ക്കും വനിതകൾ ക്കും പ്രാമുഖ്യം നൽകി യു. എ. ഇ. മന്ത്രി സഭ പുന സംഘ ടിപ്പിച്ചു. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് പുതിയ മത്രി സഭക്ക് അംഗീകാരം നൽകിയ തായി ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.
നില വിലെ മൂന്നു പേരെ മാറ്റി നിറുത്തി എട്ടു പുതിയ മന്ത്രിമാരെ നിയമിച്ചു. ഇതിൽ അഞ്ചു പേർ വനിത കളാണ്. ഇതോടെ മന്ത്രി സഭ യിലെ മൊത്തം വനിത കളുടെ എണ്ണം എട്ടായി.
പുതു തായി നിയമിത രായ മന്ത്രി മാരുടെ ശരാശരി പ്രായം 38 വയസ്സാണ്.സന്തോഷം, സഹി ഷ്ണുത എന്നീ വകുപ്പു കൾ സൃഷ്ടിക്കുകയും സഹ മന്ത്രി മാരെ നിയമി ക്കുക യും ചെയ്തു.
വകുപ്പു കളുടെ എണ്ണംകുറച്ചും മന്ത്രി മാരുടെ എണ്ണം വർദ്ധിപ്പിച്ചു മാണ് പുതിയ മന്ത്രി സഭ നില വിൽ വന്നി രിക്കുന്നത്.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, 29 അംഗ മന്ത്രി സഭ യുടെ വിശദാം ശങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ടു.
- pma