ദോഹ : അറബി ഭാഷയും സംസ്‌കാരവും ഏറെ ആകര്‍ഷകം ആണെന്നും കൂടുതല്‍ അടുത്തറിയുവാന്‍ ആഗ്രഹം ഉണ്ടെന്നും ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസി യേഷൻ സെക്രട്ടറി ജനറൽ ഹാന്‍സ് ഹോസ്റ്റ് കൊംഗോളസ്കി അഭിപ്രായ പ്പെട്ടു.
ഗള്‍ഫ് മേഖല യിൽ ആദ്യമായി നടന്ന ലോക സാമൂഹ്യ സുരക്ഷാ ഫോറ ത്തിന്റെ ഭാഗമായി ഖത്തറില്‍ എത്തിയ കൊംഗോളസ്കി, ദോഹ ഷെറാട്ടണ്‍ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവര്‍ത്തക നായ അമാനുല്ല വടക്കാങ്ങര യുടെ ‘സ്‌പോക്കണ്‍ അറബിക് ഫോർ എവരിഡേ‘ എന്ന ഗ്രന്ഥ ത്തിന്റെ ഇന്റര്‍നാഷണൽ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു.
ഒരാഴ്ചയില്‍ അധികം ഖത്തറിൽ തങ്ങാൻ അവസരം ലഭിച്ച പ്പോഴാണ് അറബി ഭാഷ യുടെ സൗന്ദര്യവും സംസ്‌കാര ത്തിന്റെ മഹത്വവും കൂടുതൽ അറി യുവാൻ സാധിച്ചത്. മനോഹര മായ ഭാഷ എന്നതിനപ്പുറം സംസ്‌കാരിക ഗരിമയും അറബി യുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. അറബി സംസാരം കേള്‍ക്കാൻ കൗതുകമുണര്‍ത്തു ന്നതും ആശയ സമ്പുഷ്ടവു മാണ്.
ആശയ വിനിമയ ത്തിന് വിശിഷ്യാ മധ്യ പൗരസ്ത്യ ദേശത്തെ ജന ങ്ങളുമായി കൂടുതൽ ഊഷ്മളമായ ആശയ വിനിമയം നടത്തുവാൻ അറബി ഭാഷ യുടെ പ്രാഥമിക പാഠങ്ങള്‍ എങ്കിലും അറിഞ്ഞിരി ക്കുന്നത് അഭികാമ്യ മാണ്. അറബി കളുടെ ആതിഥ്യ മര്യാദയും സാംസ്‌കാരിക പാരമ്പര്യം മാതൃകാ പര മാണെന്ന് തന്റെ അനുഭവ സാക്ഷ്യമായി അദ്ദേഹം പറഞ്ഞു.
അറബി നാടു കളുടെ പ്രാധാന്യം എല്ലാം നിലക്കും വര്‍ദ്ധിക്കുക യാണ്. ഈ സാഹചര്യ ത്തിൽ അറബി ഭാഷ പ്രചരിപ്പി ക്കുന്നതിനും പരിചയ പ്പെടുത്തു ന്നതിമുള്ള ശ്രമ ങ്ങൾ വളരെ പ്രസക്ത മാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ലോക സാമൂഹ്യ സുരക്ഷാഫോറം സംഘാടക സമിതി ഉപാധ്യക്ഷൻ ജാസിം ഫഖ്‌റു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, പ്രവാസി, മാധ്യമങ്ങള്‍