ദുബായ് : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേ ഷന്റെ കീഴില്‍ ഒന്നു മുതല്‍ എട്ടു വരെ യുള്ള ക്ലാസ്സു കളില്‍ രണ്ടാം ഭാഷ യായും മൂന്നാം ഭാഷ യായും അറബി പഠി ക്കുന്ന വിദ്യാര്‍ ത്ഥി കള്‍ക്ക് സഹായക മായ ‘അറബിക് ഫോർ ഇംഗ്ലീഷ് സ്കൂള്‍സ്’ എന്ന പുസ്തക പരമ്പര യുമായി അമാനുല്ല വടക്കാങ്ങര എന്ന മലയാളി രംഗത്ത്.
രണ്ട് പതിറ്റാണ്ടോളം ഇന്ത്യയിലും ഗള്‍ഫി ലുമുള്ള പ്രമുഖ സി. ബി. എസ്. ഇ. സ്കൂളു കളില്‍ അറബി പഠിപ്പിച്ച അനുഭവ ത്തിന്റെ അടി സ്ഥാന ത്തി ലാണ് പുതിയ അറബി പരമ്പര യുമായി അമാനുല്ല വടക്കാങ്ങര രംഗത്ത് വന്നിരിക്കുന്നത്. സി. ബി. എസ്. ഇ., എന്‍. സി. ആര്‍. ടി. എന്നീ വിഭാഗ ങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസു കളില്‍ അറബി പഠിപ്പി ക്കുവാന്‍ നിശ്ചിത മായ ടെക്സ്റ്റ് ബുക്കു കള്‍ ഇല്ലാ ത്തത് അദ്ധ്യാപ കര്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കും ഒരു പോലെ വിഷമ കര മായിരുന്നു.
പല സ്കൂളു കളും വിദേശി പ്രസാധ കരുടെ പുസ്തക ങ്ങളെ യാണ് ആശ്രയി ച്ചിരുന്നത്. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. മറ്റു പല സ്കൂളു കളും കേരള അറബി ക് റീഡറോ കേരള ത്തിലെ മദ്രസ കള്‍ക്ക് വേണ്ടി തയ്യാറാക്കിയ അറബി പുസ്തക ങ്ങളോ ആണ് അവലംബി ച്ചിരുന്നത്. ഇത് മലയാളികള്‍ അല്ലാത്ത വര്‍ക്ക് പ്രയാസം സൃഷ്ടിച്ചു കൊണ്ടി രുന്നു. ഈ പശ്ചാത്തല ത്തി ലാണ് അറബി രണ്ടാം ഭാഷ യായും മൂന്നാം ഭാഷ യായും പഠിക്കുന്ന കുട്ടി കളെ ഉദ്ദേശിച്ച് ‘അറബിക് ഫോര്‍ ഇംഗ്ലീഷ് സ്കൂള്‍സ്’ എന്ന ആശയം ഉദിച്ചത് എന്ന് അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഇന്ത്യ യിലെ പ്രമുഖ വിദ്യാഭ്യാസ പ്രസാധക രായ കൃതി പ്രകാശന്‍ പ്രസിദ്ധീ കരിച്ച പരമ്പരക്ക് വമ്പിച്ച സ്വീകാര്യത യാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് പുസ്തകം യു. എ. ഇ. യിലെ സ്കൂളുകളില്‍ പരിചയ പ്പെടുത്തുന്ന തിനായി ദുബായില്‍ എത്തിയ അമാനുല്ല പറഞ്ഞു. ഖത്തറിലും സൗദി അറേബ്യ യിലും കുവൈത്തിലും പല ഇന്ത്യന്‍ സ്കൂളുകളും ഇതിനകം തന്നെ പുസ്തകം അംഗീ കരിച്ചു കഴിഞ്ഞു. ഒമാനിലും യു. എ. ഇ. യിലും ബഹറൈ നിലും താമസിയാതെ പുസ്തകം ലഭ്യമാക്കും.
അറബി ഭാഷയെ പ്രോത്സാഹി പ്പിക്കുന്ന തിന്റെ ഭാഗമായി നിരവധി പുസ്തക ങ്ങള്‍ തയ്യാറാക്തിയ അമാനുല്ല വടക്കാങ്ങര യുടെ സ്‌പോക്കണ്‍ അറബിക് പുസ്തക ങ്ങള്‍ ഏറെ ശ്രദ്ധേ യ മാണ്. അറബി ഭാഷ യുമായി ബന്ധപ്പെട്ട് മുപ്പത്തി ആറോളം ഗ്രന്ഥ ങ്ങളുടെ കര്‍ത്താവായ അമാനുല്ല വടക്കാങ്ങര യാണ് സ്‌പോക്കണ്‍ അറബി ക്കിനെ വ്യവസ്ഥാപിത മായ ഒരു പഠന ശാഖ യായി വികസി പ്പിച്ചത്.
– തയ്യാറാക്കിയത് : കെ. വി. അബ്ദുല്‍ അസീസ്
* ആരോഗ്യ ചിന്തകള്‍ പ്രകാശനം ചെയ്തു
* അറബിക് ഫോർ ഇംഗ്ലീഷ് സ്കൂള്‍സ്
* ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി
* ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു
* അറബി ഭാഷയും സംസ്‌കാരവും ആകര്‍ഷകം : ഹാന്‍സ് ഹോസ്റ്റ് കൊംഗോളസ്കി
* അറബി ഭാഷ യുടെ പ്രാധാന്യം ഏറി വരുന്നു : പത്മശ്രീ അഡ്വ. സി. കെ. മേനോൻ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ഖത്തര്‍, പ്രവാസി, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, സാഹിത്യം