ദോഹ : അറബ് ലോകത്തെ പ്രതിഭാധന രായ കവി കളുടേയും സാഹിത്യ കാരന്മാരുടേയും ക്രിയാത്മക രചന കളെ മലയാളി സമൂഹ ത്തിന് മനസ്സി ലാക്കുവാനും ആസ്വദി ക്കുവാനും അവസരങ്ങൾ സൃഷ്ടിക്കണ മെന്നും അറബ് ലോക വുമായുള്ള മലയാളി കളുടെ ബന്ധം കൂടുതൽ ഊഷ്മള മാക്കുവാൻ സഹായകമാകുമെന്നും യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ അഭിപ്രായപ്പെട്ടു.
ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കാരനുമായ അമാനുല്ല വടക്കാങ്ങര യുടെ പ്രഥമ കൃതി യായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥ ത്തിന്റെ സില്‍വർ ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുക യായിരുന്നു കുഴൂര്‍ വിത്സണ്‍.
അറബി സാഹിത്യവും കവിതയും മനസ്സിലാക്കു വാനും അടുത്തറി യുവാനും അറബ് ലോകത്ത് ജീവിക്കുന്നവർ പോലും തയ്യാറാകുന്നില്ല എന്നത് ആശാ വഹമല്ല. അറബ് രചന കളെ പരിചയ പ്പെടുവാനും മലയാള ത്തിലേക്ക് ഭാഷാന്തരം ചെയ്യു വാനുമുള്ള ശ്രമങ്ങ ളുണ്ടാവണം. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണ മയക്കുന്നതു പോലെ സര്‍ഗ വ്യാപാര ത്തിലൂടെ ഒരു സാഹിത്യ സൃഷ്ടി യെങ്കിലും മലയാള ത്തിന് സമ്മാനി ക്കുവാൻ കഴിവും സൗകര്യ വുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം എന്ന് ചടങ്ങില്‍ മുഖ്യാഥിതി യായി പങ്കെടുത്ത കേരള സാഹിത്യ അക്കാദമി അംഗം പി. കെ. പാറക്കടവ് പറഞ്ഞു.
അറബി ഭാഷയും സംസ്‌കാരവും ലോക നാഗരികതക്ക് നല്‍കിയ സംഭാവനകൾ അമൂല്യ മാണ്. കവിതാ രംഗത്ത് ഉജ്വല മായ സംഭാവനകൾ നല്‍കിയ അറബ് സാഹിത്യ കാരന്മാർ ഗദ്യ സാഹിത്യ ത്തിലും ഉന്നത സൃഷ്ടി കളാണ് സമ്മാനി ച്ചിട്ടുള്ളത്. ഈ കൃതി കൾ പഠിക്കുവാനും ആസ്വദി ക്കുവാനും അവസര ങ്ങളുണ്ടാവണം. സാമൂഹ്യ സാംസ്‌കാരിക വിനിമയ രംഗത്ത് വമ്പിച്ച മാറ്റ ത്തിന് ഈ സംവാദ ങ്ങളും കൊള്ള കൊടുക്കകളും കാരണ മാകുമെന്ന് അവർ പറഞ്ഞു. ഒരു പുസ്തകം കാൽ നൂറ്റാണ്ട് കാലം സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ട മാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ട താണെന്നും ചടങ്ങിൽ സംസാരി ച്ചവർ അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമദ്, കെ. എം. വര്‍ഗീസ്, ശംസുദ്ധീന്‍ ഒളകര, അബ്ദുൽ ഗഫൂര്‍, കെ. മുഹമ്മദ് ഈസ, അഹമ്മദ് കുട്ടി അറലയിൽ, മശ്ഹൂദ് തിരുത്തി യാട്, എം. ടി. നിലമ്പൂർ, മുഹമ്മദ് പാറക്കടവ്, ഇസ്മാഈൽ മേലടി, യതീന്ദ്രൻ മാസ്റ്റർ, അഹമദ് തൂണേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.
-കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, പ്രവാസി, മാധ്യമങ്ങള്‍, സാഹിത്യം