അബുദാബി : യുവ കലാ പ്രതിഭകളെ പ്രോത്സാഹി പ്പിക്കുന്നതിനും ചിത്രകല യോട് ആഭിമുഖ്യം പുലർത്തുന്ന കുട്ടികൾക്ക് വേണ്ടതായ പരിശീലനം നല്കുക എന്ന ഉദ്യമ വുമായി ആർട്ട് ലാൻഡ് എന്ന ചിത്രകലാ സ്ഥാപനം അബുദാബി യിൽ പ്രവർത്തനം ആരംഭിച്ചു.
ചിത്രകലാ അദ്ധ്യാപകനും ശില്പി യുമായ രാജീവ് മുളക്കുഴയും ഇ പത്രം കോളമിസ്റ്റും പരിസ്ഥിതി പ്രവർത്തക നുമായ ഫൈസൽ ബാവ യും സാംസ്കാരിക പ്രവര്‍ത്തകരായ കൃഷ്ണകുമാറും ഫൈസല്‍ കല്ലിവളപ്പില്‍ എന്നിവര്‍ ചേർന്ന് തുടക്കം കുറിച്ച ‘ആർട്ട് ലാൻഡ് ‘ അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡൻറ്റ് എം. യു. വാസു ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ മാധ്യമ പ്രവർത്തകരും കലാ സാമൂഹ്യ സാംസ്കാരിക രംഗ ത്തെ പ്രമുഖരും പങ്കെടുത്തു.
- pma