ദോഹ : ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീ കരിച്ച പെരുന്നാള്‍ നിലാവിന്റെ ഖത്തറിലെ പ്രകാശനം, ദോഹ ലൈഫ് സ്റ്റൈല്‍ റസ്റ്റോറന്റില്‍ വെച്ച് നടന്നു. ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലിന് ആദ്യ പ്രതി നല്‍കി ജെറ്റ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസനാണ് പ്രകാശനം നിര്‍വഹിച്ചത്.
ആഘോഷ ങ്ങളും വിശേഷ അവസരങ്ങളും സമൂഹ ത്തില്‍ സ്‌നേഹവും സാഹോദര്യ വും ഊട്ടിയുറപ്പിക്കു വാനും സാമൂഹ്യ സൗഹാര്‍ദ്ദം മെച്ചപ്പെടുത്തുവാനും സഹായകകരം ആവണം എന്നതാണ് ഈ പ്രസിദ്ധീകരണ ത്തിന്റെ ലക്‌ഷ്യം എന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
എക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍. ഹാഷിം, ക്യൂ റിലയന്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ടീ ടൈം ജനറല്‍ മാനേജര്‍ ഷിബിലി, ഷാല്‍ഫിന്‍ ട്രാവല്‍സ് മാനേജര്‍ ഇഖ്ബാല്‍, ഷാല്‍ഫിന്‍ ട്രേഡിംഗ് ഓപ്പറേ ഷന്‍സ് മാനേജര്‍ ഷമീജ്, ഷാ ഗ്രൂപ്പ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അക്ബര്‍ ഷാ, ഇന്‍ഫോസാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം, മനാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ കുന്നത്ത് തുടങ്ങി വാണിജ്യ വ്യവസായ വ്യാപാര രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.
മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു. പെരുന്നാള്‍ നിലാവ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, മുഹമ്മദ് റഫീഖ്, ഷബീര്‍ അലി, സിയാഉറഹ്മാന്‍, സെയ്തലവി, അശ്കര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, പ്രവാസി, മാധ്യമങ്ങള്‍, സാംസ്കാരികം