ദുബായ് : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഓർമ്മ ക്കായി ദുബായ് രിവാഖ് ഔഷ കൾച്ചറൽ സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ ഖിസൈസ് ഇന്ത്യൻ അക്കാദമി ഓഡി റ്റോറിയ ത്തിൽ നടന്ന പ്രഥമ ശൈഖ് സായിദ് സ്മാരക സ്‌റ്റുഡന്റ്‌സ് ഖുർആൻ പാരായണ മത്സരം ശ്രദ്ധേയമായി.
ഇഖ്‌റ എജ്യൂക്കേഷൻ ഗ്രൂപ്പിന്റെ സഹകരണ ത്തോടെ സംഘടി പ്പിച്ച പരിപാടി രിവാഖ് സെന്റർ ഡയറക്‌ടർ ഡോ. മൂസ ഉബൈദ് ഗോബഷ് ഉദ്‌ഘാടനം ചെയ്‌തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ പത്ത് സ്‌കൂളു കളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥി കൾ മൽസര ത്തിൽ പങ്കെടുത്തു.
ദുബായ് ഹ്യൂമാനിറ്റിക് സ്‌റ്റഡി സെന്റർ വൈസ് ചെയർമാൻ ഇസാ അൽ ഹമ്മാദി, ഇഖ്‌റ എജ്യൂക്കേഷൻ ഇസ്‌ലാമിക് ദീൻ അസ്വാഖ് മുഹമദ് അബ്‌ദുല്ല, കൺവീനർ മുനീർ മൊഹിയുദ്ദീൻ, അലിഷാ നൂറാനി, മുഹമ്മദ് റിഫാഹി എന്നിവർ പ്രസംഗിച്ചു.
വിജയികളായ പതിനെട്ടു പേർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്‌തു. ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പു തുംബെയ് ഹോസ്പിറ്റലു മാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, മതം, യു.എ.ഇ., വിദ്യാഭ്യാസം