അബുദാബി : യു. എ. ഇ. സർക്കാരിന്റെ വായന വർഷ ആചരണ ത്തിന് പിന്തുണ നൽകി ക്കൊണ്ട് ക്രിയേറ്റിവ് എജുക്കേഷൻ സർവ്വീസും (സി. ഇ. എസ്) എം. ഇ. എസ്. അബു ദാബി കമ്മിറ്റി യും സംയുക്ത മായി ‘READ TODAY, LEAD TOMORROW’ എന്ന പേരിൽ സെമിനാർ സംഘടി പ്പിക്കുന്നു.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ 2016 നവംബർ 6 ഞായറാഴ്ച്ച വൈകുന്നേരം 6 : 30 മുതൽ നടക്കുന്ന സെമിനാറിൽ യു. എ. ഇ. ധന കാര്യ വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി, ഡോ. ശശി തരൂർ എം. പി., സ്വദേശി എഴുത്തു കാരൻ മുഹമ്മദ് അബ്ദുൽ ജലീൽ അൽ ഫാഹിം, എം. ഇ. എസ്. പ്രസിഡന്റ് ഫസൽ ഗഫൂർ, വിദ്യാഭ്യാസ ഉപദേശ കൻ ഡേവിഡ് വില്യംസ് എന്നിവർ സംബന്ധിക്കും എന്ന് എം. ഇ. എസ്. ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
സെമിനാറിന് മുന്നോടി യായി വൈകുന്നേരം 6 മണി മുതൽ അബുദാബി യിലെ സ്‌കൂൾ കുട്ടി കൾ ക്കാ യി ശശി തരൂരു മായുള്ള സംവാദ പരിപാടി യും നടക്കും.
വാർത്താ സമ്മേളന ത്തിൽ സി. ഇ. എസ്. മാനേജിംഗ് ഡയറക്‌ടർ കെ. കെ അഷ്‌റഫ്, എം. ഇ. എസ്. വൈസ് പ്രസിഡന്റ് പി. പി. ഷാഫി, പ്രോഗ്രാം കൺ വീനർ കെ. എച്ച്. താഹിർ, ഡേവിഡ് വില്യംസ് എന്നിവർ സംബ ന്ധിച്ചു.