അബുദാബി : മുസ്സഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) ’ഗ്രാജുവേഷൻ സെറിമണി 2017’ എന്ന പേരില്‍ സംഘടി പ്പിച്ച പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർ ത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് ഐ. എസ്. സി. യില്‍ നടന്നു.
ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സൂരി മുഖ്യാഥിതി ആയിരുന്നു. സയ്യിദ് അൽ ജുനൈബി, തോമസ് വർഗ്ഗീസ്, ഗാരി ഓ നീൽ, കേണൽ മോറിസ് റോസ് എന്നിവർ ആശം സകൾ അർ പ്പിച്ചു.
ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂൾ പ്രിൻസിപ്പൽ വിനായകി സ്വാഗത മാശംസിച്ചു.
പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷക ങ്ങളായ കലാ പരി പാടി കളും അരങ്ങേറി.