അബുദാബി : വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭ കൾക്ക് നല്കുന്ന ഹംദാൻ അവാർഡു കൾ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടവുമായി അബുദാബി യിലെ ഗോപിക ദിനേശ് മലയാളി സമൂഹ ത്തിനു അഭിമാനമായി.
പഠന ത്തിലും പാഠ്യേതര രംഗത്തും മികച്ച പ്രവർത്തന ങ്ങൾ കാഴ്ച വെക്കുന്ന യു. എ. ഇ. യിലെ സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥി കൾക്കാണ് ഹംദാന്‍ അവാര്‍ഡ് നല്‍കി വരുന്നത്.
ദുബായ് ഉപ ഭരണാധി കാരിയും യു. എ. ഇ ധന കാര്യ – വ്യവസായ വകുപ്പ് മന്ത്രി യുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഏർപ്പെടുത്തിയ താണ് ഈ അവാർഡ്.
മൂന്നു വര്‍ഷത്തെ പഠന – പാഠ്യേതര വിഷയ ങ്ങളിലെ മികവും കലാ കായിക സാമൂഹിക മേഖല കളിലുള്ള മികവിനു നല്‍കുന്ന ഹംദാന്‍ അവാര്‍ഡ്, യുനെസ്കോ അംഗീകാരം നേടിയ താണ്.
യു. എ. ഇ. യിലെ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച കലാമേള കളിൽ നിരവധി തവണ കലാതിലകം ആയി ഗോപിക ദിനേശ് തെരഞ്ഞെടുക്ക പ്പെട്ടി രുന്നു.
അബുദാബി ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി യായ ഗോപിക, മലയാളി സമാജം സംഘടിപ്പിച്ച ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവ ത്തില്‍ 2012ലും ഈ വര്‍ഷവും കലാ തിലകപ്പട്ടം നേടിയിരുന്നു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപ ങ്ങളിലും മോണോ ആക്ടിലും നാടക അഭിനയ ത്തിലും മികച്ച നേട്ട ങ്ങൾ ഈ മിടുക്കി ഇതിനകം കൈവരി ച്ചിട്ടുണ്ട്.
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോത്സവ ത്തില്‍ കഴിഞ്ഞ വര്‍ഷം ‘മത്തി’ എന്ന നാടക ത്തിലെ പ്രകടന ത്തിന് മികച്ച ബാല നടിക്കുള്ള അവാര്‍ഡ് ഗോപിക കരസ്ഥ മാക്കിയിരുന്നു.
പയ്യന്നൂർ കണ്ടോത്ത് സ്വദേശി ദിനേശ് ബാബുവിന്റെയും സിന്ധു വിന്റെയും മകളാണ് ഗോപിക. സിദ്ധാർത്ഥ് സഹോദരനാണ്.
– അയച്ചു തന്നത് : വി. ടി. വി. ദാമോദരന്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം