അബുദാബി : കാൽ നൂറ്റാണ്ടിലധികം താൻ തൊഴിലും സംഗീതവുമായി ചെലവിട്ട അബുദാബി യിൽ വീണ്ടും ഒരിക്കൽ കൂടി ഗായകൻ എടപ്പാൾ ബാപ്പുവിന് സ്നേഹാദരം.
സംഗീതാലാപനത്തിന്റെ വഴിയിൽ നാല്പത്തിയഞ്ച് വർഷം പൂർത്തി യാക്കുന്ന ബാപ്പുവിനെ ആദരിക്കുവാൻ അബുദാബി മെലഡി മൈൻഡ്സി ന്റെ നേതൃത്വ ത്തിൽ ഒരുക്കിയ ‘എക്സ്പ്രസ് മണി പ്രണാമം‘ ഹൃദ്യാനുഭവമായി.
കെ. കെ. മൊയ്തീൻ കോയ സംവിധാനം ചെയ്ത സംഗീത സന്ധ്യ, യു. എ. ഇ. എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റുമായ പി. ബാവ ഹാജി ബാപ്പുവിനെ പൊന്നാട അണിയിച്ചു.
വര്‍ഗീസ് മാത്യുവും എക്സ്പ്രസ് മണി ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ട്സ് ഹെഡ് മുഹമ്മദ് കുഞ്ഞിയും ഫലകം സമ്മാനിച്ചു.
ചലച്ചിത്ര പിന്നണി ഗായകരും റേഡിയോ – ടെലിവിഷൻ താര ങ്ങളുമായ കബീർ തളിക്കുളം, യൂസുഫ് കാരക്കാട്, റെജി മണ്ണേൽ, സുമി അർവിന്ദ്, ഹർഷ ചന്ദ്രൻ, അപ്സര ശിവ പ്രസാദ്, അജയ് ഗോപാൽ, ഉന്മേഷ് ബഷീർ എന്നിവർ ഗുരുവന്ദനം നടത്തി.
തുടര്‍ന്ന് ബാപ്പുവിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, സംഗീതം, സാംസ്കാരികം