അബുദാബി : പഠന ത്തോടൊപ്പം പാഠ്യേതര വിഷയ ങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കു ദുബായ് സര്‍ക്കാര്‍ നല്‍കി വരുന്ന ശൈഖ് ഹംദാന്‍ അവാര്‍ഡ് അബുദാബി യിലെ മുഹമ്മദ് നസീറിന്റെ വീട്ടിലേക്ക് രണ്ടാം വര്‍ഷവും എത്തിച്ചേര്‍ന്നു.
വര്‍ക്കല സ്വദേശി മുഹമ്മദ് നസീര്‍- ലിജി ദമ്പതി കളുടെ മകള്‍ ഫാതിമ റഹ്മ ക്കാണ് ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇവരുടെ മകന്‍ മുഹമ്മദ് തൗഫീഖിന് അവാര്‍ഡ് ലഭിച്ചിരുന്നു. അബുദാബി സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥി നിയാണ് ഫാതിമ റഹ്മ. മുഹമ്മദ് തൗഫീഖ് ഇതേ സ്കൂളില്‍ പതിനൊന്നാം ക്ളാസിലാണ്.
തൗഫീഖ് ഈ വര്‍ഷം ഷാര്‍ജ അവാര്‍ഡ് ഫൊര്‍ എക്സലന്‍സ് ഇന്‍ എജുക്കേഷനും അര്‍ഹ നായിട്ടുണ്ട്. തുടര്‍ച്ച യായി മൂന്ന് വര്‍ഷം 90 ശതമാന ത്തിലധികം മാര്‍ക്ക് വാങ്ങിയതിന് പുറമേ പാഠ്യേതര വിഷയ ങ്ങളിലെ മികവു മാണ് ഇരുവരെയും പുരസ്കാര ത്തിന് അര്‍ഹരാക്കിയത്.
ചെസ്, ക്വിസ്, പ്രസംഗം, മെന്‍റല്‍ അരിത മറ്റിക്സ് തുടങ്ങി വിവിധ മേഖല കളില്‍ ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ യു. എ. ഇ. ധന കാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധി കാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമില്‍ നിന്ന് ഫാതിമ റഹ്മ ശൈഖ് ഹംദാന്‍ അവാര്‍ഡ് ഏറ്റു വാങ്ങി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ദുബായ്, ബഹുമതി, വിദ്യാഭ്യാസം