ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) നാഷണല്‍ സാഹിത്യോത്സ വിനോട് അനു ബന്ധി ച്ച് നല്‍കി വരുന്ന ‘സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ്’ ജേതാക്കളെ പ്രഖ്യാ പിച്ചു.
ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ യുടെ കീഴില്‍ നടത്ത പ്പെടുന്ന പൊതു പരീക്ഷ കളില്‍ യു. എ. ഇ. യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി കള്‍ ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
അഞ്ചാം ക്ലാസ്സില്‍ 573 മാര്‍ക്ക് നേടിയ ആയിഷ ഹന്നത്ത്, ഏഴാം ക്ലാസ്സില്‍ 573 മാര്‍ക്ക് വീതം നേടിയ ഫാത്തിമ മിസ്ബ തസ്നീം, ഫാത്തിമ മിന്‍ഹ തസ്നി, പത്താം ക്ലാസ്സി ല്‍ 279 മാര്‍ക്ക് നേടിയ ജുമാന ജെബിന്‍ എന്നി വരാണ് ഈ വര്‍ഷ ത്തെ അവാര്‍ഡിന് അര്‍ഹ രായവർ.
ദുബായ് മര്‍ക്കസു സഖാഫത്തി സ്സുന്നിയ്യ മദ്രസ യിലെ വിദ്യാര്‍ത്ഥി കളാണ് ഇവർ. ആര്‍. എസ്. സി. നാഷണല്‍ ചെയര്‍ മാര്‍ അബൂബക്കര്‍ അസ്ഹരി യാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐന്‍ വഫാ സ്‌ക്വയ റില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവ് വേദി യില്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡു കൾ സമ്മാ നിക്കും.
വിശദ വിവര ങ്ങള്‍ക്ക് : 055 7255 632.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, മതം, വിദ്യാഭ്യാസം, സംഘടന