ദുബായ് : സാങ്കേതിക വിദ്യ ഉപ യോഗി ക്കുന്ന കാര്യ ത്തില്‍ മുന്‍ പന്തി യില്‍ നില്‍ക്കുന്ന ഹാക്കേഴ്‌സിന്റെ ശല്യ ത്തില്‍ നിന്ന് അതി നൂതന മായ സാങ്കേ തിക വിദ്യ കൊണ്ട് ഓരോ രുത്തരും അവര വരുടെ ബിസി നസ്സ് വെബ് സൈറ്റും മറ്റും കൂടുതല്‍ ഭദ്ര മാക്കണം എന്ന് ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബൂ ബക്കര്‍ പറഞ്ഞു.
യു. എ. ഇ. യിലെ സൈബര്‍ സെക്യൂരിറ്റി വളരെ മികച്ച താണ് എങ്കിലും ഹാക്കേഴ്‌സി ന്റെ ശല്യം ഉണ്ടാകില്ല എന്നു പറയാന്‍ കഴിയുകയില്ല എന്നും ടി. പി. അബൂ ബക്കര്‍ സൂചി പ്പിച്ചു. സാമ്പ ത്തിക മന്ത്രാ ലയം സംഘ ടിപ്പിച്ച ‘ഓണ്‍ ലൈന്‍ ഷോപ്പിംഗ് എത്ര മാത്രം ഭദ്ര മാണ്’ എന്ന വിഷയത്തെ കുറിച്ച് ദുബായില്‍ നടന്ന സമ്മേളന ത്തില്‍ മുഖ്യ പ്രഭാ ഷണം നട ത്തു ക യായി രുന്നു അദ്ദേഹം.
എളിയ നില യില്‍ ആരംഭിച്ച ലുലു ഓണ്‍ ലൈന്‍ ബിസി നസ്സ് ഇന്നി പ്പോള്‍ സൈബര്‍ സെക്യൂരിറ്റി കൂടു തല്‍ മെച്ച പ്പെ ടുത്തി യത് മൂലം ഉപ യോക്താ ക്കളുടെ വിശ്വാസം ആര്‍ജ്ജി ച്ചു വളരെ നല്ല രീതി യില്‍ മുന്നേറുക യാണ്. ലോക ത്തെ ചില്ലറ വില്‍പനയുടെ ഏഴു ശതമാനം മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിം ഗിന്റെ സംഭാവന യായിട്ടുള്ളൂ.
ബേങ്കിംഗ് രംഗത്ത് മുന്‍ പന്തി യില്‍ നില്‍ക്കുന്ന പല സ്ഥാപന ങ്ങളും സുരക്ഷാ സംവിധാന ങ്ങള്‍ ഉയര്‍ത്തു ന്നതിന്റെ ഭാഗ മായി സെക്യൂരിറ്റി പാസ്സ് വേര്‍ഡ് മാറ്റി ഫോട്ടോ കളിലെ മുഖം തിരി ച്ചറി യുന്ന വിദ്യയും വോയിസ് റെക്ഗ്‌നീ ഷന്‍ സേവനം ഉള്‍പെടെ ബയോ മെട്രിക് സംവിധാന ങ്ങള്‍ ഉപ യോഗിച്ച് തുട ങ്ങി യിരി ക്കുന്നു. ഇത് ഉപ യോ ക്താ ക്കളെ സംബ ന്ധിച്ചട ത്തോളം ആശ്വാസ കര മായ കാര്യ മാണ്.
ഡിജിറ്റല്‍ യുഗ ത്തിലേ ക്കുള്ള ഒരു വലിയ മാറ്റത്തി ലാണ് ലോകം. ഇന്റര്‍ നെറ്റ് സൗകര്യ ങ്ങള്‍ ഉപ യോഗിച്ചു ഓണ്‍ ലൈന്‍ ഷോപ്പിംഗ് എങ്ങനെ ഫല പ്രദ മായി നടത്താം എന്ന അവ ബോധം സാധാരണ ഉപയോ ക്താ ക്കള്‍ക്ക് കൊടു ക്കേണ്ട തുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, പ്രവാസി, വിദ്യാഭ്യാസം, വ്യവസായം