അബുദാബി : ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു. ഉപ പ്രധാന മന്ത്രിയും പ്രസി ഡ ന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനു മായി റെയില്‍വേ മന്ത്രി ചര്‍ച്ച നടത്തി. റെയില്‍വേ ഉള്‍പ്പെടെയുള്ള അടി സ്ഥാന വികസന മേഖല കളില്‍ യു. എ. ഇ. നിക്ഷേപം നടത്തുന്ന തിനെ കുറിച്ചും ചര്‍ച്ച ചെയ്തു.
സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹ മ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി, അബുദാബി കീരീട അവകാശി യുടെ കാര്യാലയ ചെയര്‍ മാനും സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവും അബു ദാബി ഇന്‍വെസ്റ്റ് മെന്റ് അഥോറിറ്റി ഡയറക്ട റുമായ ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി യവരു മായും മന്ത്രി ചര്‍ച്ച നടത്തി.
അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ ന്റെ ക്ഷണ പ്രകാരം എത്തിയ മന്ത്രി സുരേഷ് പ്രഭു മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ യാണ് സുരേഷ് പ്രഭു യു. എ. ഇ. യില്‍ ഉണ്ടായിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, യു.എ.ഇ., വ്യവസായം