ഈ അദ്ധ്യയന വര്‍ഷം ദുബായിലെ ആറ് സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ദുബായിലെ സ്കൂളുകളുടെ പ്രവര്‍ത്തന ത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന നോളജ് ആന്‍ജ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അഥോറിറ്റി (കെ. എച്ച്. ഡി. എ.) യുടെ വിലക്ക് മറി കടന്നാണ് വിദ്യാഭ്യാസ മന്ത്രാലയ ത്തിന്‍റെ തീരുമാനം.
സ്കൂളുകളുടെ അപേക്ഷ ന്യായമാണെന്ന് മനസ്സിലാക്കിയാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച സ്കൂളുകള്‍ അദ്ധ്യാപകരുടെ ശംബളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നും, ഇതിന് ആവശ്യമായ പണം കണ്ടെത്തേണ്ടത് അത്യാവശ്യ മാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതോടെ ജെംസ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ഔവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍, ദ മില്ലേനിയം സ്കൂള്‍ എന്നവ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കാണ് ഫീസ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. 15 മുതല്‍ 20 ശതമാനം വരെ ഫീസ് ഉയര്‍ത്താനാണ് അനുമതി. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ സ്കൂളുകള്‍ക്ക് ഫീസ് ഉയര്‍ത്താന്‍ ആവില്ലെന്ന് കെ. എച്ച്. ഡി. എ. വ്യക്തമാക്കിയിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, വിദ്യാഭ്യാസം