തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വെണ്മ രംഗത്ത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ വെച്ചു ചേര്‍ന്ന വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വെണ്മ യു. എ. ഇ. യുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ച്, പ്രവാസികള്‍ക്ക് നേരെയുള്ള ഈ പിടിച്ചു പറി ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട് വ്യോമയാന വകുപ്പ് മന്ത്രിക്കും, എം. പി. ശശി തരൂരിനും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രവാസി സമൂഹത്തിന്‍റെ ഒപ്പു ശേഖരണം നടത്തി പരാതി അയക്കാനും, സമാന ചിന്താ ഗതിയുള്ള പ്രവാസി കൂട്ടായ്മകളും, സംഘടനകളുമായി ചേര്‍ന്ന് സമര രംഗത്തിറങ്ങുവാനും തീരുമാനമെടുത്തു.
കേരളത്തിന്‍റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിനു നേരെയുള്ള എല്ലാ കടന്നു കയറ്റങ്ങളും ഒറ്റ ക്കെട്ടായി നേരിടണം എന്നും യോഗം അഭ്യര്‍ത്ഥിച്ചു. വൈസ് പ്രസിഡന്‍റ് സുദര്‍ശന്‍ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ് ഡി. പ്രേം കുമാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു സിക്രട്ടറി ഷാജഹാന്‍ സ്വാഗതം പറഞ്ഞു.
- pma
വെണ്മ കൂട്ടായ്മയുടെ പ്രതികരണം അഭിനന്ടനാര്‍ഹാമാണ് . പൊതുവേ ഒരു തണുത്ത പ്രതികരണമാണ് പ്രവാസി മലയാളികളില്‍ നിന്നും ഈ പിടിച്ചു പറിക്കെതിരെ കാണുന്നത്. ഈ വിഷയം എതെങ്കലും തിരുവായ് മൊഴിയേ വരുമ്പോഴേ എല്ലാവരും ഉണരൂ. അപ്പോഴേക്കും പിരിവു തുടങ്ങുകയും ചെയ്യും. തിരുവനന്തപുരത്ത്കാരെ മാത്രം പശ്നമായി ഇതിനെ കാണുന്നത് അല്പത്ത്വവും സന്കുചിതവുമാണ്. നാളെ കൊച്ചിയിലും കോഴിക്കോട്ടും ഇത് തുടങ്ങും, ഇപ്പഴേ ഇതിനു തടയിട്ടിട്ടില്ലെങ്ങില്‍. വെന്മയിലെ പ്രവര്‍ത്തകരുടെ ഇമെയില്‍ വിലാസം അയച്ചുതരാന്‍ അഭ്യര്‍ത്ഥിക്കുന്നു.