നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

June 21st, 2026

do-not-throw-garbage-from-vehicles-abu-dhabi-police-warns-drivers-against-littering-in-streets-ePathram
അബുദാബി : വാഹനങ്ങളിൽ നിന്നും പൊതു സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടിയുമായി അബുദാബി പോലീസ്. ഓടുന്ന വാഹനങ്ങളിൽ നിന്നും നിരത്തു കളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്ന വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് മുന്നറിയിപ്പ്.

നിയമ ലംഘകാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ നൽകും. രാജ്യത്തെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ശിക്ഷ നടപടി.

പൊതു ഇടങ്ങളിൽ മാലിന്യം ഇടുന്നത് പൊതു ജന ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കും എന്നത് പോലെ തന്നെ നഗര ഭംഗിയെയും പ്രതികൂല മായി ബാധിക്കും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്

June 19th, 2026

dubai-rain-in-summer-ePathram
ദുബായ് : രാജ്യത്ത് വേനൽ കടുക്കുന്നു. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. അന്തരീക്ഷ ഈർപ്പം ഇനിയും വർദ്ധിക്കും. മൂടൽ മഞ്ഞിനു സാദ്ധ്യത ഉള്ളതിനാൽ കാഴ്ച പരിധി കുറയും. അതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം.

കനത്ത ചൂടിൽ വാഹനങ്ങളിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി പുറത്തു പോകുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടിയെടുക്കും. കുട്ടികളെ വാഹനങ്ങളിൽ ഇരുത്തി പെട്ടെന്ന് തിരിച്ചെത്താം എന്ന ഉദ്ദേശത്തിൽ ബാങ്ക് എ. ടി. എം. കൗണ്ടറുകളിലേക്കും ഷോപ്പുകളി ലേക്കും പോകുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും.

ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ ഇത് പെട്ടെന്ന് ബാധിക്കും. ശ്വാസ തടസ്സം, മസ്തിഷ്ക ആഘാതം, Heat Strock അഥവാ സൂര്യാഘാതം തുടങ്ങിയവക്ക് കാരണം ആയേക്കാം. എയർ കണ്ടീഷണർ ON ചെയ്തു വാഹനം നിർത്തിയിട്ട് പോകുന്നവരും ശ്രദ്ധിക്കണം.

അതുപോലെ വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് പിൻ സീറ്റിൽ ആരുമില്ല എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല വാഹനത്തിൻറെ താക്കോൽ കുട്ടികളെ ഏൽപ്പിച്ചു പോവുകയും ചെയ്യരുത് എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

June 18th, 2026

uae-bans-social-media-for-children-under-age-of-15-ePathram
അബുദാബി : 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു കൊണ്ട് യു. എ. ഇ. മന്ത്രി സഭ പ്രമേയം പാസ്സാക്കി. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു. എ. ഇ. പുതിയ നിയമ പ്രകാരം 15 വയസ്സിൽ താഴെ യുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമു കളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ അവയുടെ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുമതി ഇല്ല.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് മാതാ പിതാക്കൾ അനുമതി നൽകിയാൽ പോലും ഈ നിയമ ത്തിൽ നിന്ന് ഇളവു ഉണ്ടാവില്ല എന്നും അധികൃതർ അറിയിച്ചു.

കുട്ടികൾ പ്രതിദിനം ശരാശരി 3 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നു എന്നാണു കണക്ക്.

ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നാക്കാവസ്ഥ, സംസാര വൈകല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കാരണം ആവുന്നു എന്നുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയ, ബ്രസീൽ, യു. കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യു. എ. ഇ. യും നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നത്.  W A M 

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്

May 17th, 2026

warning-for-drivers-dangers-of-low-blood-sugar-diabetics-ePathram
അബുദാബി : പ്രമേഹ രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഡ്രൈവർമാർ വാഹനം ഓടിക്കുന്നതിനു മുൻപായി പരിശോധനകൾ നടത്തണം എന്ന് അബുദാബി പോലീസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് (ഹൈപ്പോ ഗ്ലൈസീമിയ) ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവും.

സുഗമമായ യാത്രക്കിടെ ഗതി മാറി സഞ്ചരിച്ച് അപകടത്തിൽ പെടുന്ന കാറിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കു വച്ചു കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായ ശാരീരിക അധ്വാനം, ഇൻസുലിൻ പോലെയുള്ള പ്രമേഹ മരുന്നുകളുടെ അളവിൽ ഉള്ള വ്യതിയാനം എന്നിവയാണ് രക്തത്തിൽ പഞ്ചസാര കുറയാൻ ഇടയാക്കുന്നത്.

തലചുറ്റൽ, തളർച്ച, ഏകാഗ്രത കുറവ്, അമിതമായ ഹൃദയമിടിപ്പ്, മന്ദഗതി, കൈ കാലുകൾക്കു വിറയൽ, അമിതമായ വിയർപ്പ്, കടുത്ത തളർച്ച, ആശയ കുഴപ്പം, പെട്ടെന്നുണ്ടാകുന്ന വിശപ്പ് എന്നിവയാണ് ഹൈപ്പോ ഗ്ലൈസീമിയയുടെ പ്രഥമ ലക്ഷണങ്ങൾ.

ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ വാഹനം സുരക്ഷിതമായി മാറ്റിയിടുക. ശാരീരിക സ്ഥിതി സാധാരണ നിലയിലാവും വരെ വിശ്രമിക്കുക. രോഗ ശമനത്തിനുള്ള മരുന്നുകൾ യാത്രകളിലും കരുതുക. പ്രമേഹ നില താഴ്ന്നവർ അത് സാധാരണ ഗതിയിലും ആകും വിധം ഉള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കുക.

വാഹനം ഓടിക്കുന്ന പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പുലർത്തുക. സ്വന്തം ആരോഗ്യത്തോടൊപ്പം നിരത്തിലെ മറ്റുള്ളവരുടെ സുരക്ഷയും മുഖ്യം ആണെന്നും റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നും പോലീസ് ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

May 13th, 2026

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിൽ സർക്കാർ മേഖല ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 2026 മെയ് 25 മുതൽ 29 വരെ പൊതു മേഖലക്കു അവധി ആയിരിക്കും. മാത്രമല്ല പെരുന്നാൾ അവധി തുടങ്ങുന്നതിനു മുൻപുള്ള ശനി, ഞായർ വാരാന്ത്യ അവധിയും പെരുന്നാൾ അവധിക്കു ശേഷമുള്ള വാരാന്ത്യ ദിനങ്ങൾ കൂടി ചേർത്ത് സർക്കാർ സ്ഥാപനങ്ങൾക്ക് 9 ദിവസത്തെ അവധി ആയിരിക്കും.

മേയ് 23 ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും വീണ്ടും സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക എന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.

ഇതേ ദിവസങ്ങളിൽ രാജ്യത്തെ സ്‌കൂളുകൾക്കും അവധി ആയിരിക്കും ജൂൺ ഒന്ന് മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 1531231020»|

« Previous Page — « Previous « ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
Next » — Next Page » നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു »



  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine