അബുദാബി : ഒരു മാസം നീണ്ടുനിന്ന അവാര്‍ഡ് സമര്‍പ്പണ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികളെ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള പ്രഖ്യാപിച്ചു.
‘സാംസ്കാരിക ജീവിതം വര്‍ത്തമാന കാല പ്രതിസന്ധികള്‍’ എന്ന വിഷയത്തെ അധികരിച്ച ലേഖന മത്സരത്തില്‍ അനിതാ റഫീഖ് (അബുദാബി), ഇ. കെ. ദിനേശന്‍ (ദുബൈ), ഗീത കണ്ണന്‍ (അബുദാബി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.
ചെറുകഥ മത്സരത്തില്‍ സലിം അയ്യനേത്തിന്റെ (ഷാര്‍ജ) ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനവും വെള്ളിയോടന്റെ (ഷാര്‍ജ) ‘മുത്അ’ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം സുനില്‍ മാടമ്പി (അബുദാബി) യുടെ ‘അഫ്ഗാന്റെ ആകാശങ്ങളിലേയ്ക്ക്’ സുകുമാരന്‍ പെങ്ങാട്ടി (ഷാര്‍ജ) ന്റെ ‘കരിന്തിരി’യും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.
കവിതാ മത്സരത്തില്‍ സന്ധ്യ ആര്‍. (ദുബൈ) എഴുതിയ ‘ആഭരണം’ ഒന്നും വണ്ടൂരുണ്ണി (ദമാം) യുടെ ‘നെരിപ്പോടിലമരുന്ന ജന്‍മം’ രണ്ടും രാമചന്ദ്രന്‍ മൊറാഴയുടെ ‘ഇത്രയുമാണ് എന്റെ ഗ്രാമ (നഗര) വിശേഷങ്ങള്‍ നിങ്ങളുടേയും’ മൂന്നും സ്ഥാനങ്ങള്‍ നേടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, ശക്തി തിയേറ്റഴ്സ്, സാഹിത്യം