അബുദാബി : സായിദ് ഇന്റർ നാഷണൽ എയർ പോർട്ടിൽ നിന്നും അബുദാബിയുടെ വിവിധ സ്ഥല ങ്ങളിലേക്ക് ട്രാം സർവ്വീസ് വരുന്നു. അടുത്ത വർഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2030 ഓടെ ട്രാം സംവിധാനം പ്രവർത്തന ക്ഷമമാകും.
ഗ്ലോബൽ റെയിൽ 2025-ൽ അബുദാബി ട്രാൻസ്‌പോർട്ട് കമ്പനി (എ.ഡി.ടി.) ട്രാം പദ്ധതി അനാച്ഛാദനംചെയ്തു. ട്രാം സർവ്വീസ് രൂപ രേഖയും പുറത്തിറക്കി.
ഒരേ സമയം 600 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രാം ഓരോ അഞ്ചു മിനിറ്റിലും സർവ്വീസ് നടത്തും. അബു ദാബി യാസ് ഐലൻഡിൽ നിന്നും സായിദ് എയർ പോർട്ടിലേക്കു 20 മിനിട്ടു കൊണ്ട് എത്താം.
ഫെരാരി വേൾഡ്, വാർണർ ബ്രദേഴ്സ് വേൾഡ്, യാസ് വാട്ടർ വേൾഡ്, സീ വേൾഡ് അബുദാബി, യാസ് മാൾ, യാസ് മറീന, ഡിസ്നി ലാൻഡ് എന്നിവ അടക്കം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രാം സർവ്വീസ് ഉപയോഗപ്പെടുത്താം. ഭാവിയിൽ യാസ് ദ്വീപിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ഖലീഫ സിറ്റി പോലുള്ള താമസ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. Image Credit : A D T Twitter