സി. പി. ടി. യുടെ ‘കുട്ടികളോടൊത്ത് ഒരോണം’ ലോഗോ പ്രകാശനം ചെയ്തു

November 9th, 2023

cpt-child-protect-team-uae-onam-with-children-2023-ePathram

ഷാർജ : ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സി. പി. ടി.) യു. എ. ഇ. സെൻട്രൽ കമ്മിറ്റിയുടെ ഓണാഘോഷം ‘കുട്ടികളോടൊത്ത് ഒരോണം’ എന്ന പരിപാടി യുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി നിർവ്വഹിച്ചു.

ഷാർജയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സി. പി. ടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അനസ് കൊല്ലം, ട്രഷറർ മനോജ്, ഷാർജ കമ്മിറ്റി പ്രസിഡണ്ട് സുജിത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

2023 നവംബർ 26 ഞായറാഴ്ച, ദുബായ് ദേരയിലെ Dnata ക്കു സമീപം മാലിക് റെസ്റ്റോറന്‍റില്‍ വെച്ച് നടക്കുന്ന ‘കുട്ടികളോടൊത്ത് ഒരോണം’ കുട്ടികളുടെ മാത്രം കലാ കായിക പരിപാടികൾ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരുക്കുന്ന വേറിട്ട ഒരു ഓണാഘോഷം ആയിരിക്കും.

തിരുവാതിരക്കളി, ഒപ്പന, മാർഗ്ഗം കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഗാനമേള, കസേരകളി, സുന്ദരിക്കൊരു പൊട്ടു തൊടൽ, ലെമൺ സ്പൂൺ റൈസ്, ബോട്ടില്‍ ഹോള്‍ഡിംഗ് തുടങ്ങിയ കലാ കായിക പരിപാടികൾ അരങ്ങേറും.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് ചൈല്‍ഡ് പ്രൊട്ടക്ട് ടീം. CPT FB PAGE.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വെല്‍ക്കം ബാക്ക് അരങ്ങേറി : ദുബായിലെ വേദികള്‍ വീണ്ടും സജീവമാവുന്നു

September 15th, 2021

ദുബായ് : ചൈല്‍ഡ് പ്രൊട്ടക്ട് ടീം യു. എ. ഇ. യുടെ മൂന്നാം വാർഷി കവും പുരസ്‌കാര സമർപ്പണവും സംഗീത പരിപാടിയും അരങ്ങേറി. കൊവിഡ് കാലം കടന്നു പോകുന്ന സൂചന നല്‍കി കൊണ്ട് നാട്ടില്‍ നിന്നും എത്തിയ കലാ കാരന്മാരുടെ സംഗീത നിശ ഏറെ ശ്രദ്ധേ യ മായി. ഗായകരായ ഷാഫി കൊല്ലം, ആബിദ് കണ്ണൂർ, നടന്‍ വിനോദ് കോവൂർ എന്നീ കലാകാരന്മാർക്കൊപ്പം യു. എ. ഇ. യിലെ ശ്രദ്ധേയരായ അജയ് ഗോപാൽ, യുസുഫ് കാരക്കാട്, സുമി അരവിന്ദ് എന്നി വരും ‘വെൽക്കം ബാക്ക്’ എന്ന പ്രോഗ്രാ മില്‍ ഭാഗമായി.

ചൈൽഡ് പ്രൊട്ടക്ട് ടീം യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് നാസർ ഒളകര യുടെ അദ്ധ്യക്ഷത യിൽ നടന്ന പ്രതി നിധി സമ്മേളന ത്തിൽ സി. പി. ടി. സംസ്ഥാന വൈസ് പ്രസി ഡണ്ട് ആർ. ശാന്ത കുമാർ, ട്രഷറർ സജി കെ. ഉസ്മാൻ കുട്ടി, എക്സി ക്യൂട്ടീവ് അംഗം മഹമൂദ് പറക്കാട്ട്, സെക്രട്ടറി ഷഫീൽ കണ്ണൂർ, ട്രഷറർ മുസമ്മിൽ മാട്ടൂൽ എന്നിവര്‍ സംബ ന്ധിച്ചു. സംസ്ഥാന പ്രസിഡണ്ട് സി. കെ. നാസർ കാഞ്ഞങ്ങാട് ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു സമ്മേളന ത്തിൽ വെച്ച് 2020-21 കാല യളവിൽ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച വ്യക്തി കൾക്കും സ്ഥാപനങ്ങൾക്കും പുരസ്കാരം നല്‍കി ആദരിച്ചു.

സി. പി. ടി മാധ്യമ ശ്രീ പുരസ്‌കാരം ഷിനോജ് കെ. ഷംസുദ്ധീന്‍ (മീഡിയ വൺ), പ്രവാസി രത്ന പുരസ്കാരം റിയാസ് കൂത്തുപറമ്പ്, ബിസിനസ്സ് എക്സലൻസി പുരസ്‌കാരം സാലിം ബിൻ യൂസുഫ്, യുവ കർമ്മ സേവ പുരസ്‌കാര ജേതാവ് സജി കെ. ഉസ്മാൻ കുട്ടിക്ക് വേണ്ടി ഷംഷാദ്, സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ നൗജാസ് കായക്കൽ, ദുബായ് കെ. എം. സി. സി., അക്കാഫ് യു. എ. ഇ, അബുദാബി ദർശന സാംസ്‌കാരിക വേദി എന്നിവ യുടെ പ്രതിനിധികള്‍ ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു
നിയമ സഹായ വെബ്ബിനാർ : സമദാനി ഉദ്ഘാടനം ചെയ്യും »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine