ദോഹ : ഖത്തറിലെ ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സക്കാത്ത് ഫണ്ട് ശേഖരണവും ദോഹയിലെ അല്‍ ഒസറ ഹോട്ടലില്‍ നടന്നു.
വി. അബ്ദുല്‍ മുജീബ് വിഷയം അവതരിപ്പിച്ചു. എം. വി. അഷ്‌റഫ് അസ്സോസി യേഷന്‍റെ കഴിഞ്ഞ കാല പ്രവര്‍ത്തന ങ്ങളെ കുറിച്ച് വിശദീകരിച്ചു.
മഹല്ലിലെ നിര്‍ദ്ധനരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട വിധ ത്തിലുള്ള സഹായങ്ങള്‍ പള്ളി കമ്മിറ്റി വഴി എത്തിച്ചു കൊടുക്കുകയാണ് മഹല്ല് അസ്സോസ്സി യേഷന്‍റെ പ്രവര്‍ത്തന രീതി. മഹല്ലില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുവാനും, തിരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്ക് സക്കാത്ത് എത്തിച്ചു കൊടുക്കുവാനും തീരുമാനിച്ചു.
അസ്സോസ്സിയേഷന്‍ അംഗ ങ്ങളുടെ ക്ഷേമ ത്തിനായി ഒരു സ്വയം സഹായ നിധി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന്‍റെ ഫണ്ട് മാനേജര്‍ ആയി കെ. വി. അബ്ദുല്‍ അസീസിനെ തിരഞ്ഞെടുത്തു. നോമ്പ് തുറയില്‍ മഹല്ല് അംഗ ങ്ങളില്‍ ഭൂരിഭാഗം പേരും പങ്കെടുത്തു.
ഈ കൂട്ടായ്മ യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : 974 55 21 4114 (കെ. വി. അബ്ദുല്‍ അസീസ്)
- pma