ദോഹ : ബലി പെരുന്നാളിനോട് അനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ്, സി. പി. അബ്ദുൽ സലാമിന് ആദ്യ പ്രതി നൽകി ക്കൊണ്ട് നിസാർ ചോമ യിൽ പ്രകാശനം ചെയ്തു.
ഏക മാനവികത യുടെയും ഏക സമത്വ ത്തിന്റെയും സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്നും സമകാലിക ലോകത്ത് മാനവ സമൂഹ ത്തിന്റെ ആത്മീയവും സാമൂഹിക വുമായ വളർച്ചാ വികാസ ത്തിന് ഈ സന്ദേശം ആക്കം കൂട്ടുമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ജിദ്ദ ശാത്തി അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ എം. അബ്ദുൽ അലി അഭിപ്രായപ്പെട്ടു.
ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനവ രാശിയെ ഒന്നായി കാണുന്ന മഹത്തായ കർമ്മമാണ് ഹജ്ജ്. ബലിപെരുന്നാളും അതുമായി ബന്ധപ്പെട്ട ചരിത്ര സ്മൃതികളും മാനവ ചരിത്ര ത്തിലെ അവിസ്മരണീയ സംഭവ ങ്ങളുടെ ഉദ്ബോധന വുമാണ്. സാമൂഹ്യ സൗഹാർദ്ദവും സഹകരണവും സർവ്വോപരി മാനവ ഐക്യ വുമാണ് ഹജും പെരുന്നാളും അടയാള പ്പെടുത്തുന്നത്.
ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി പി. എൻ. ബാബു രാജൻ, ടി. എം. കബീർ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. മീഡിയ പ്ലസ് സി. ഇ. ഓ. അമാനുള്ള വടക്കാങ്ങര സ്വാഗതവും പെരുന്നാൾ നിലാവ് ചീഫ് കോഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദിയും പറഞ്ഞു .
-കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, മാധ്യമങ്ങള്‍, സംഘടന