ദോഹ : ഖത്തറിലെ പ്രമുഖ കമ്പനി യായ ഖത്തർ ഡിസൈൻ കണ്‍സോർട്ടിയം (Q D C) കമ്പനി അംഗങ്ങൾ ഈദ് – ഓണം ആഘോഷ ങ്ങളുടെ ഭാഗമായി അവതരിപ്പിച്ച “ഓണ നിലാവ് ” അവതരണ ഭംഗി കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. കമ്പനി ജനറൽ മാനേജർ ശിവ സുബ്രമണ്യൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
താലപ്പൊലി യുടെ അകമ്പടി യുമായി മാവേലി മന്നനെ വരവേറ്റപ്പോൾ എല്ലാവരും ആർപ്പു വിളിയുമായി ആഘോഷ ത്തിമിർപ്പിൽ ആസ്വാദ കരെ കേരള നാട്ടിലേക്ക് കൂട്ടി ക്കൊണ്ട് പോവുക യായിരുന്നു.
തിരുവാതിര ക്കളി, കോൽക്കളി, വില്ലടിച്ചാൻ പാട്ട് (വില്ലു പാട്ട്), ഓണപ്പാട്ട്, നൃത്തം, വള്ളം കളി, ലഘു നാടകം, തെയ്യം, പുലിക്കളി, ചെണ്ടമേളം തുടങ്ങിയവ അവതരിപ്പിച്ചു.
തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ യുമായി പരിപാടിക്ക് തിരശ്ശീല വീഴുകയായിരുന്നു. കേരള മക്കൾ ലോകത്തിന്റെ ഏത് മൂലയിലായാലും അവിടെ കേരള ത്തനിമ ചോർന്ന് പോകാതെ കേരള കല കളെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ഓർമ്മപ്പെടുത്തുന്ന പരിപാടി യായിരുന്നു “ഓണനിലാവ് ”
-കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ
- pma