ദോഹ : വിശേഷ അവസരങ്ങളും ആഘോഷ ങ്ങളും എല്ലാം സമൂഹ ത്തിൽ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും സാമൂഹിക സൗഹാര്‍ദം മെച്ചപ്പെടുത്തനും സഹായകരം ആക്കണമെന്ന് ദി ട്രൂത്ത് ഡയറക്ടർ മുനീർ മങ്കട അഭിപ്രായപ്പെട്ടു. ദോഹ മന്‍സൂറയിൽ മീഡിയ പ്ലസ് സംഘടിപ്പിച്ച ഇഫ്താർ സംഗമ ത്തിൽ സംസാരിക്കുക യിരുന്നു അദ്ദേഹം.
സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയ മായ ചടങ്ങില്‍ വെച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം സിജി ഖത്തർ ചാപ്റ്റർ പ്രസിഡന്‍റ് ഡോ. എം. പി. ഷാഫിഹാജി നിര്‍വഹിച്ചു. ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ചോമ യിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഈദ് ആഘോഷ ത്തിന്റെ സുപ്രധാന മായ ഭാഗം സന്ദേശം കൈ മാറുകയും സ്‌നേഹ ബന്ധങ്ങൾ ശക്ത മാക്കുകയു മാണെന്നും ഈയര്‍ഥത്തിൽ ഏറെ പ്രസക്ത മായ സംരംഭ മാണ് ഈ പ്രസിദ്ധീകരണ മെന്നും ഷാഫി ഹാജി പറഞ്ഞു.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുസ്തഫ ബക്കര്‍, വോയ്‌സ് ഓഫ് കേരള അഹ്‌ലന്‍ ദോഹ പ്രോഗ്രാം ഡറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഡോ. വണ്ടൂർ അബൂബക്കർ, അബ്ദുൽ ഹക്കീം, നിഅമത്തുള്ള കോട്ടയ്ക്കൽ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുൽ ഫത്താഹ് നിലമ്പൂർ, ഷറഫുദ്ദീന്‍ തങ്കയത്തില്‍, സെയ്തലവി അണ്ടേക്കാട്, യൂനുസ് സലീം, ശിഹാബുദ്ദീൻ, സിയാഹു റഹ്മാൻ മങ്കട എന്നിവർ പരിപാടിക്ക് നേതൃത്വംനല്‍കി.
-കെ. വി. അബ്ദുല്‍ അസീസ് -ചാവക്കാട്, ദോഹ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഖത്തര്‍, സംഘടന, സാംസ്കാരികം