റമദാനിലെ യാചകർക്ക് എതിരെ കർശന നടപടി കളുമായി അബു ദാബി പോലീസ്

June 1st, 2017

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : പരിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രതയെ ചൂഷണം ചെയ്യുന്ന യാചകർക്ക് എതിരെ കർശന നടപടി കളുമായി പോലീസ് രംഗത്ത്. പൊതു സ്ഥല ങ്ങളിൽ ഭിക്ഷാടനം നടത്തു ന്നവരെ ശ്രദ്ധ യിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണം എന്നും അധി കൃതർ.

ഭിക്ഷാടനം രാജ്യത്ത് നിരോധി ച്ചിട്ടുള്ള താണ്. യാചന ഇല്ലാതാക്കു വാൻ ഇസ്‌ലാമിക കാര്യ വിഭാഗം, താമസ കുടിയേറ്റ കാര്യ വകുപ്പ്, നഗര സഭ എന്നിവയുടെ സഹ കരണ ത്തോടെ ശ്രമങ്ങൾ നടത്തി വരിക യാണ്.

ജന ങ്ങളുടെ സന്മനസ്സിനെ ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്ന യാചന അംഗീ കരി ക്കുവാനാവില്ല എന്നും പൊതു സ്ഥല ങ്ങളിലും തെരുവു കളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്തിന്റെ നിയമ ത്തിനെ ചോദ്യം ചെയ്യുന്ന തോടൊപ്പം റമദാനിന്റെ പവിത്ര തക്ക് കോട്ടം തട്ടുന്ന പ്രവർത്തി യാണ് എന്നും വ്രതാനുഷ്ഠാന ത്തിന്റെ വിശുദ്ധി കാത്തു സൂക്ഷി ക്കുവാൻ യാചകരെ കുറിച്ച് വിവരം ലഭിക്കുന്ന പൗര ന്മാരും താമസ ക്കാരും അബു ദാബി പോലീസിന്റെ അടിയന്തര ഫോൺ നമ്പറായ 999 ൽ വിളിച്ചു വിവരം അറി യിക്കണം എന്നും അധി കൃതർ അറിയിച്ചു.

യാചകര്‍ കൂടുത ലായി തങ്ങുന്ന പള്ളി കള്‍, ഇഫ്താർ ടെന്റുകള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ,  മാര്‍ക്കറ്റുകള്‍, ബാച്ചലർമാരുടെ താമസ കേന്ദ്ര ങ്ങള്‍ തുടങ്ങിയ പ്രദേശ ങ്ങളില്‍ സിവി ലിയന്‍ പട്രോള്‍ സംഘ ങ്ങളെ വിന്യസിക്കും.

ആവശ്യക്കാർക്ക് സഹായം നല്‍കു വാന്‍ വ്യക്തി കളും ജീവ കാരുണ്യ സംഘടന കളും മടി കാണിക്കാറില്ല. അത് കൊണ്ട് തന്നെ സഹായം ആവശ്യമുള്ള വരെ കണ്ടെ ത്തി യാൽ അംഗീ കൃത മായ സംഘടന കളു മായി ബന്ധ പ്പെടാന്‍ നിര്‍ദേശി ക്കണം എന്നും പോലീസ് പൊതു ജന ങ്ങളെ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ

May 2nd, 2017

police-logo-moi-uae-ministry-of-interior-ePathram.jpg
അബുദാബി : വാഹന അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ മറ്റു വാഹന ങ്ങൾക്കും യാത്ര ക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന രീതി യിൽ വണ്ടികൾ നിറുത്തി യിടുന്ന ഡ്രൈവർ മാർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും എന്ന് അബു ദാബി ഗതാഗത വകുപ്പ്.

കാഴ്ചക്കാരായി അപകട സ്ഥലങ്ങളില്‍ തടിച്ചു കൂടുന്ന വർക്കും അപകടം കാണുവാൻ വാഹനം പതുക്കെ ഓടി ക്കുന്ന വർക്കും ആയിരം ദിർഹം പിഴ നൽകും. ജന ക്കൂട്ടവും വാഹന പ്പെരു പ്പവും അപകട സ്ഥലത്തെ രക്ഷാ പ്രവർ ത്തന ങ്ങൾക്കു തടസ്സം സൃഷ്ടി ക്കുന്ന തിനാ ലാണ് കനത്ത പിഴ ശിക്ഷ നൽകുന്നത്.

വാഹന അപകടങ്ങൾ നടന്നാൽ അടിയന്തരമായി വേണ്ടതു രക്ഷാ പ്രവർത്തന ങ്ങളാണ്. സിവിൽ ഡിഫൻസ് വാഹന ങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘ ത്തിനും അപകട ത്തിൽ പെട്ടവരുടെ ജീവൻ രക്ഷ പ്പെടു ത്തുവാൻ ഊർജ്ജിത പ്രവർത്തന ങ്ങളാണ് നടത്തേണ്ടത്. അപകട സ്ഥല ത്തു കാഴ്ച ക്കാരായി വാഹനം ഓടി ക്കുന്നവരും നിസ്സഹായ രായി നോക്കി നിൽക്കു ന്നവരും രക്ഷാ പ്രവർത്തന ങ്ങൾക്കു വിഘ്നം വരുത്തുകയാണ്.

അപകടം സംഭവിക്കുന്ന സ്ഥല ങ്ങളിൽ സാഹ ചര്യ ങ്ങൾ മനസ്സി ലാക്കാതെ വാഹനം നിർത്തി ഇറങ്ങുന്ന വരുമുണ്ട്. വാഹനം ഇടിച്ചുള്ള അപകട ങ്ങൾക്കും ഇത്തരക്കാർ ഇരയാകാറുണ്ട്. ഒരു അപകടം മറ്റൊരു അപകട ത്തിനു കൂടി വഴി വെക്കുക യാണ് എന്നത് കൊണ്ടും ഇങ്ങിനെ യുള്ള നിയമ ലംഘന ങ്ങൾ ഗൗരവ തരമായത് കൊണ്ട് കൂടിയാണ് അപകട വേളയിൽ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ നൽകുന്നത് എന്നും അധികൃതർ അറിയിച്ചു.

2017 ജൂലായ്‌ 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമ ത്തിലാണ് ഈ ഭേദഗതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നമ്മൾ എല്ലാവരും പോലീസുകാർ പദ്ധതി ക്ക് തുടക്കം കുറിച്ചു

October 16th, 2016

sheikh-mohamed-bin-zayed-becomes-member-of-we-are-all-police-ePathram
അബുദാബി : കുറ്റ കൃത്യങ്ങൾ തടയുവാനുള്ള ഒരു നൂതന പദ്ധതി യാണ് അബു ദാബി പോലീസിന്റെ ‘We Are All Police’ എന്ന സംരംഭം.

നമുക്ക് ചുറ്റും നടക്കുന്ന കുറ്റ കൃത്യങ്ങളും സാമൂഹ്യ ദ്രോഹ പരമായ നട പടി കളും നാം തന്നെ തടയുക എന്ന ആശയ ത്തോടെ യാണ് അബുദാബി പോലീസ് ഇത്തരം ഒരു പദ്ധതി ക്ക് തുടക്കം കുറിച്ചത്. ഇതിലൂടെ സമൂഹ ത്തിന്റെ നാനാ തുറ കളിൽ പ്പെട്ട വർക്ക് കമ്യൂണിറ്റി പോലീസ് സേന യിൽ ചേർന്ന് പ്രവർ ത്തി ക്കുവാൻ സാധിക്കും.

യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറും അബുദാബി കിരീട അവകാശി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, ആദ്യ അംഗത്വം സ്വീകരിച്ചു.

രാജ്യത്തിന്റെ മൂല്യവും സംസ്കാരവും ഉയർത്തി പ്പിടി ക്കുവാൻ എല്ലാ വരും ബാധ്യസ്ഥ രാണ് എന്നും വ്യക്തി കൾ നന്നാവുന്ന തിലൂടെ മാത്രമേ സമൂഹം നന്നാവുക യുള്ളൂ എന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

ഇത്തരം ഒരു സംരംഭ ത്തിന് തുടക്കം കുറിച്ച അബുദാബി പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

നഷ്ടപ്പെട്ടു പോകുന്ന സാമൂഹിക നന്മ യും പ്രതി ബദ്ധത യും പുതിയ തല മുറ യെ പഠിപ്പി ക്കുക എന്ന ലക്ഷ്യവും ഈ ആശയ ത്തിനുണ്ട്. ഈ പദ്ധതി യിൽ പങ്കാളി കളാകു വാനുള്ള രീതി കൾ അബുദാബി പോലീസ് വെബ് സൈറ്റി ലൂടെ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

20 of 2010181920

« Previous Page « കെ. എസ്. സി. ഓണ സദ്യയിൽ മൂവായിരത്തോളം പേർ
Next » ഇന്ത്യൻ സ്ഥാനപതിയായി നവ്ദീപ് സിംഗ് സൂരി »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine