അബുദാബി : ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതൽ ഒരാഴ്ച ക്കാലം അബുദാബി എമിറേറ്റില്‍ യാത്രാ നിയന്ത്രണം നിലവില്‍ വരും. സ്വദേശി കൾക്കും വിദേശികൾക്കും നിയന്ത്രണം ബാധകമാണ്. കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനും കൊവിഡ് പരിശോധന ശക്ത മാക്കു ന്നതിന്റെ ഭാഗവു മായിട്ടാണ് ഈ നടപടി.
എമിറേറ്റിലെ വിവിധ മേഖലക ളായ അൽ ഐൻ, അൽ ദഫ്റ റീജ്യണു കള്‍ക്ക് ഇടയിൽ യാത്ര ചെയ്യുന്നതിനും തലസ്ഥാനത്തു നിന്നും മറ്റ് എമിറേറ്റുകളി ലേക്ക് യാത്ര ചെയ്യുന്ന തിനും അവിടങ്ങളില്‍ നിന്നും അബുദാബി എമിറേറ്റി ലേക്കും എത്തുന്നതി നുമാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അവശ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാളുകൾ, റസ്റ്റോറൻറുകൾ, ഹോട്ടൽ, മ്യൂസിയ ങ്ങൾ, ബീച്ചുകൾ എന്നിവ യിലേക്ക് 40 % ആളുകൾക്ക് വരെ പ്രവേശനം അനുവദിക്കും. എന്നാൽ, 12 വയസ്സിനു താഴെ യും 60 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് ഇവിട ങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.
ഇക്കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് വിവിധ ഭാഷ കളിലായി ആരോഗ്യ വകുപ്പ്, അബു ദാബി പൊലീസ്, മീഡിയ ഓഫീസ് എന്നിവ യുടെ സംയുക്ത പ്രസ്താവന സോഷ്യൽ മീഡിയ കളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.