
അബുദാബി : മാർത്തോമ ഇടവക യുടെ സുവർണ്ണ ജൂബിലി ആഘോഷ ങ്ങൾക്ക് 2021 ആഗസ്റ്റ് 13 വെള്ളി യാഴ്ച തുടക്ക മാകും. വൈകുന്നേരം 6 മണിക്ക് ഇടവക യിലും ഓൺലൈനിലും പരിപാടിക്ക് തുടക്കം കുറിക്കും.
മലങ്കര മാര്‍ത്തോമാ സുറിയാനി സഭ യുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാ പ്പോലീത്താ ഉത്‌ഘാടന കർമ്മം നിർവ്വഹിക്കും. റാന്നി നിലക്കൽ ഭദ്രാസനാധി പൻ തോമസ് മാർ തീമൊഥെയൊസ് അദ്ധ്യക്ഷത വഹിക്കും.
യു. എ. ഇ. സഹിഷ്ണത കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥി ആയി സംബ ന്ധിക്കും. ലുലു ഗ്രൂപ്പ് ചെയർ മാൻ പത്മശ്രീ. എം. എ. യൂസഫ് അലി, ജെംസ് ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ. സണ്ണി വർക്കി, ഇടവക മുൻ വികാരി റവ. പി. ടി. തോമസ്, റവ. റോജി മാത്യു എന്നിവർ ആശംസ സന്ദേശങ്ങൾ നൽകും.

റവ. ജിജു ജോസഫ് (ഇടവക വികാരി), റവ. അജിത് ഈപ്പൻ തോമസ് (സഹ വികാരി), സജി തോമസ് (ജനറൽ കൺവീനർ), ടി എം മാത്യു (സെക്രട്ടറി), നോബിൾ സാം സൈമൺ (പബ്ലിസിറ്റി കൺവീനർ), ബിജു മാത്യു, റിനോഷ് മാത്യു വര്‍ഗ്ഗീസ് (ട്രസ്റ്റിമാർ), സാമുവേൽ സഖറിയ, റെജി ബേബി (ആത്മായ ശുശ്രൂഷകർ) അടങ്ങുന്ന 50 അംഗ പ്രവർത്തക സമിതി യാണ് സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകുന്നത്.
പഠിക്കാൻ സമർത്ഥരായ നിർദ്ധനരായ കുട്ടികൾക്ക് സ്‌കോളർ ഷിപ്പ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭവന നിർമ്മാണം, പ്രവാസി കളായ ഇടവകാംഗ ങ്ങൾക്ക് വിവിധ സഹായ പദ്ധതികൾ തുടങ്ങി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിരവധി കാര്യങ്ങള്‍ സുവര്‍ണ്ണ ജൂബിലി ആ ഘോഷ പരിപാടി കളുടെ ഭാഗമായി ഒരുക്കി യിട്ടുണ്ട്.
മലയോര മേഖലയായ കോന്നിയിൽ പുതുതായി സ്ഥാപിതമായ മെഡിക്കൽ കോളേജിനോട് അനുബ ന്ധിച്ചു ഒരു ഗൈഡൻസ് സെന്റർ ആരംഭിക്കും.
അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങ ളുടെ ഭാഗമായി സുവിശേഷ യോഗ ങ്ങൾ, ഗാന സന്ധ്യ, ഓർമ്മകളുടെ പൂക്കളം, ഇടവകയിൽ വിവിധ സംഘടന കളുടെ നേതൃത്വ ത്തിൽ സംഘടി പ്പിക്കുന്ന വൈവിധ്യ മാര്‍ന്ന പരിപാടികൾ നടക്കും. ജൂബിലി സുവനീറും പുറത്തിറക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.
എണ്ണ ഖനനത്തിന്റെ ആദ്യനാളു കളിൽ അബു ദാബി യിൽ എത്തിയ ക്രൈസ്തവ വിശ്വാസ സമൂഹം 1971 ജനുവരി 12 ന് ഒരു പ്രാർത്ഥനാ കൂട്ടമായി ഒത്തു ചേർന്ന് ആരംഭിച്ച പ്രവർ ത്തനങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് അബുദാബി മാർത്തോമ്മ ഇടവക രൂപീകൃതമായത്.
ആദ്യകാലങ്ങളിൽ അബുദാബി കോർണിഷിൽ ക്രൈസ്തവർക്ക് പൊതുവായി നൽകിയ ആരാധനാ കേന്ദ്ര മായ സെന്റ് ആൻഡ്രൂസ് ആംഗ്ലിക്കൻ ഇട വക യിലായിരുന്നു ആരാധന നടത്തി യിരുന്നത്.
1984 മുതൽ മുഷ്‌രിഫിൽ സെന്റ് ആൻഡ്രൂസ് സെന്റ റിൽ ആരാധന നടത്തിയിരുന്ന ഇടവക 2004 മാർച്ച് 28 നാണ് മുസ്സഫയിൽ സ്വന്തം ദൈവാലയം നിർമ്മിക്കു വാൻ സ്‌ഥലം അനുവദിച്ചു കിട്ടിയത്.
2006 മാർച്ച് 30ന് പുതിയ ദൈവാലയം കൂദാശ ചെയ്‌തു. 1500 കുടുംബ ങ്ങൾ ഉൾപ്പെടെ 6000 അംഗങ്ങൾ ഉള്ള അബു ദാബി ഇടവക ആഗോള മാർത്തോമ്മ സുറിയാനി സഭയിലെ ഏറ്റവും വലിയ ഇടവകളിൽ ഒന്നാണ്.