മാൾ മില്യണയർ നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

January 15th, 2024

mall-millionaire-campaign-2024-al-wahda-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിനു കീഴിലെ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി തങ്ങളുടെ മാളുകളിൽ സംഘടിപ്പിച്ച ‘മാൾ മില്യണയർ കാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം ജോർദാൻ സ്വദേശി മുഹമ്മദ് സമീർ ഏറ്റു വാങ്ങി.

അഞ്ച് T 5 ഇവോ കാറുകൾ, ലുലു ട്രോളി ഗിഫ്റ്റ് വൗച്ചറുകൾ, എല്ലാ ദിവസവും 20,000 ദിർഹം വില മതിക്കുന്ന ലക്ക പർച്ചേസ് കാർഡുകൾ, മറ്റ് തൽക്ഷണ സമ്മാനങ്ങൾ എന്നിവയും കാമ്പയിൻ്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഭാഗ്യവാന്മാർക്ക് സമ്മാനിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ പതിമൂന്ന് മാളുകളിലായിട്ടാണ് ക്യാമ്പയിൻ നടന്നത്.

മാൾ മില്യണയർ കാമ്പയിൻ ചരിത്ര സംഭവം തന്നെ യാക്കിയതിൽ എല്ലാ ഉപഭോക്താക്കളോടും നന്ദി. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ഭാവിയിൽ കൂടുതൽ ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ലൈൻ ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ബിജു ജോർജ്ജ് പറഞ്ഞു.

അൽ വഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മസിയാദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെൻറർ, ഹമീം മാൾ, അബുദബി മഫ്‌റഖ് മാൾ, അൽ ഐൻ ഫോഹ് മാൾ, ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ദഫ്ര മാൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ നടന്നത്. FB Page, LIVE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് ഫെസ്റ്റിവെല്‍ സിറ്റിയിൽ ഇന്ത്യ പവിലിയൻ

January 11th, 2024

consular-inaugurate-india-pavilion-in-sheikh-zayed-festival-ePathram

അബുദാബി : അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ സിറ്റിയിലെ ഇന്ത്യ പവിലിയൻ്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ എംബസ്സി കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമി നിർവ്വഹിച്ചു. ഫെസ്റ്റിവെൽ ഡയറക്ടർ ഗാനിം അഹ്മദ് ഗാനിം, സംഘാടകരായ ബാരാകാത്ത്‌ എക്സിബിഷൻസ് സി. ഇ. ഒ. ചന്ദ്രൻ ബേപ്പ്, ജനറൽ മാനേജർ അനിൽ ബേപ്പ്, ഓപ്പറേഷൻ മാനേജർ ശ്രീനു, ഇവൻ്റ് മാനേജർ ഹിമാൻഷു കശ്യപ് തുടങ്ങിയർ സംബന്ധിച്ചു.

ലോക പ്രശസ്തമായ വൈവിധ്യങ്ങളായ ഇന്ത്യൻ ഉൽപ്പന്നങ്ങൾ കൊണ്ട് സജീവമായ ഇത്തരം മേളകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് ലഭ്യമാക്കുന്നതിന് സഹായകം എന്ന് ഡോക്ടർ ബാലാജി രാമസ്വാമി പറഞ്ഞു.

2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലിൽ ഇന്ത്യ അടക്കം 18 പ്രമുഖ രാജ്യങ്ങളുടെ പവലിയനുകൾ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായുള്ള റൈഡുകൾ, വൈവിധ്യമാർന്ന കലാ സംഗീത നൃത്ത പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ ശനിയാഴ്ചകളിലും സന്ദർശകരെ വിസ്മയിപ്പിക്കുന്ന കരിമരുന്നു പ്രയോഗവും (വെടിക്കെട്ട്) അരങ്ങേറുന്നു. India Pavilion

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

January 10th, 2024

isc-youth-festival-2023-24-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻറർ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ ജനുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.

യു. എ. ഇ. യിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 3 മുതല്‍ 18 വയസ്സ് വരെയുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ നാല് വിഭാഗ ങ്ങളിലായി യൂത്ത് ഫെസ്റ്റിവെലിൽ മാറ്റുരക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

press-meet-isc-youth-festival-2023-24-ePathram

നൃത്ത വിഭാഗങ്ങളിൽ ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക് ഡാന്‍സ് എന്നിവയും സംഗീത വിഭാഗത്തിൽ കര്‍ണാടിക്, ഹിന്ദുസ്ഥാനി, സിനിമാ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയും മൂന്നാമത് വിഭാഗത്തിൽ ഉപകരണ സംഗീതം (ഈസ്റ്റേൺ & വെസ്റ്റേൺ), നാലാമത് വിഭാഗത്തിൽ മോണോ ആക്ട്, ഡ്രോയിങ്, പെയിന്റിങ്, കളറിംഗ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ 26 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഏറ്റവും കൂടുതൽ പോയിൻറുകൾ  നേടുന്ന ആൺ കുട്ടിക്ക് ‘ഐ. എസ്. സി. പ്രതിഭ 2023-24’ പുരസ്കാരവും പെൺ കുട്ടിക്ക് ‘ഐ. എസ്. സി. തിലക് 2023-24’ പുരസ്കാരവും മൊത്തം പോയിന്റു നേടിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന് ‘ബെസ്റ്റ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്‌കൂള്‍ 2023-24’ പുരസ്കാരവും സമ്മാനിക്കും.

ഐ. എസ്‌. സി. അംഗം റോബിന്‍സണ്‍ മൈക്കിളിൻ്റെ മകന്‍ ഹാരോള്‍ഡ് റോബിന്‍സൻ്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേക അവാർഡ്, യൂത്ത് ഫെസ്റ്റിവെലിലെ മികച്ച ഗായകനും നര്‍ത്തകനും സമ്മാനിക്കും.

സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യ അതിഥി ആയിരിക്കും.

ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി വി. പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഗോപാല്‍ സിഡ്ഡുല, യൂത്ത് ഫെസ്റ്റിവെല്‍ കണ്‍വീനര്‍ രാജ ശ്രീനിവാസ റാവു ഐത, ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് വി. ബാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ പ്രശാന്ത് ബാലചന്ദ്രന്‍, റിക്കു വര്‍ഗീസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ജവാൻമാരെ ആദരിക്കും

January 5th, 2024

salute-the-real-heroes-samskarikha-vedhi-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി സാംസ്കാരിക വേദി, 30 മുൻ കാല ഇന്ത്യൻ സൈനികരെ ആദരിക്കുന്നു. ഇപ്പോൾ യു. എ. ഇ. യിൽ ജോലി ചെയ്യുന്ന മുൻ കാല സൈനികരെയാണ് 2024 ജനുവരി 28 ഞായറാഴ്ച ഉച്ചക്ക് മുസ്സഫയിൽ നടക്കുന്ന ചടങ്ങിൽ അബുദാബി സാംസ്കാരിക വേദി ആദരിക്കുക.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാമുക്കോയ സ്മാരക പുരസ്‌കാരം വിനോദ് കോവൂരിന് സമ്മാനിക്കും

January 5th, 2024

actor-vinod-kovoor-ePathram

ദുബായ് : അന്തരിച്ച പ്രമുഖ നടൻ മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക പുരസ്കാരം ചലച്ചിത്ര-സീരിയൽ നടൻ വിനോദ് കോവൂരിനു സമ്മാനിക്കും.

മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി യുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 27 ശനിയാഴ്ച വൈകുന്നേരം ദുബായ് ക്രസൻറ് ഹൈസ്‌കൂൾ മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടിയിൽ വെച്ച് സാമൂഹ്യ-സാംസ്‌കാരിക-സിനിമ മേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വിനോദ് കോവൂരിനു മാമുക്കോയ സ്മാരക പുരസ്‌കാരം സമ്മാനിക്കും എന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ
Next »Next Page » ഭരത് മുരളി നാടകോത്സവം ‘കെ. പി. ബാബുവിൻ്റെ പൂച്ച’ ശ്രദ്ധേയമായി »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine