അബുദാബി : കേരള സോഷ്യൽ സെൻ്റർ സംഘടിപ്പിച്ച യുവജനോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും ശ്രദ്ധേയമായി.
കലാ മത്സരം, സാഹിത്യോത്സവം എന്നിങ്ങനെ യുവജനോത്സവത്തിൻ്റെ ഭാഗമായി 37 ഇനങ്ങളിലായി നടത്തിയ മത്സരങ്ങളിൽ അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കുട്ടിയെ ‘ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ 2024’ ആയി തെരഞ്ഞെടുത്തു. സേതു ലക്ഷ്മി അനൂപ്( കിഡ്സ്), ശിവാനി സഞ്ജീവ് (സബ് ജൂനിയർ),പ്രാർത്ഥന വിമൽ (ജൂനിയർ), മീനാക്ഷി മനോജ് കുമാർ (സീനിയർ), ഗൗരി ജ്യോതിലാൽ (സൂപ്പർ സീനിയർ) എന്നിവരാണ് ഓരോ വിഭാഗങ്ങളി ലെയും പുരസ്‌കാര ജേതാക്കൾ.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി കെ. സത്യൻ, ട്രഷറർ ഷെബിൻ പ്രേമ രാജൻ, കലാ വിഭാഗം സെക്രട്ടറിമാരായ ലതീഷ് ശങ്കർ, ബാദുഷ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: youth-festival, ആഘോഷം, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, സംഗീതം, സംഘടന, സാംസ്കാരികം, സാഹിത്യം