അബുദാബി : കേരള സോഷ്യൽ സെൻ്റർ ഒരുക്കുന്ന യു. എ. ഇ. തല യുവജനോത്സവം 2024 ജനുവരി 21, 26, 27, 28 തീയ്യതികളിലായി കെ. എസ്. സി. യിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലായി നടക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കർണ്ണാടക സംഗീതം, ലളിതഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, (വയലിൻ, മൃദംഗം, കീ ബോർഡ്) ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇനങ്ങളിൽ മത്സര ങ്ങള്‍ നടക്കും.
ജനുവരി 21 ന് സാഹിത്യ മത്സരങ്ങളും 26 മുതൽ 28 വരെ കലാ മത്സരങ്ങളും നടക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ ജൂനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
യുവജനോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സ്കൂളുകളില്‍ നിന്നുമായി നിരവധി കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപേക്ഷ ഫോമുകൾക്ക് കെ. എസ്. സി. വെബ് സൈറ്റ് സന്ദർശിക്കുക.
കൂടുതല്‍ പോയിൻറുകൾ നേടുന്ന ഓരോ വിഭാഗത്തി ലെയും ഒരു കുട്ടിയെ ‘ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കും. കലാ രംഗത്തെ പ്രമുഖർ വിധി കർത്താക്കളായി എത്തും.
കൂടുതൽ വിവരങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ ബന്ധപ്പെടുക. KSC Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, youth-festival, ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, നൃത്തം, പ്രവാസി, മാധ്യമങ്ങള്‍, സംഗീതം, സംഘടന, സാഹിത്യം, സിനിമ