മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ

May 16th, 2025

malayalee-samajam-youth-fest-2025-ePathram
അബുദാബി : യു. എ. ഇ. തലത്തിൽ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ നടക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.

മുന്നൂറിൽപ്പരം കലാ പ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങള്‍ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ മുസ്സഫയിലെ മലയാളി സമാജത്തിലും അവസാന ദിവസമായ മെയ് 18 ഞായറാഴ്ച നടക്കുന്ന മത്സരങ്ങള്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിലും ആയിരിക്കും.

നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ കലാകാരന്മാരും യു. എ. ഇ. യിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപകരും വിധി കർത്താക്കൾ ആയിരിക്കും. സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി. വി. സുരേഷ് കുമാര്‍, മറ്റു ഭാരവാഹികളായ യാസിര്‍ അറാഫത്ത്, ഷാജഹാന്‍ ഹൈദരലി, ജാസിര്‍, എം. എം. അന്‍സാര്‍ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു

February 25th, 2025

social-worker-pallikkal-babu-abdul-kalam-samajam-ex-vice-prsident-passes-away-ePathram
അബുദാബി : മലയാളി സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു (അബ്ദുൽ കലാം 78) അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. മുപ്പത്തി അഞ്ച് വർഷത്തോളം അബു ദാബിയിൽ ഇത്തിസലാത്ത്‌ ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു.

പ്രവാസ ജീവിതത്തിൽ അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവും അബു ദാബി മലയാളി സമാജം വൈസ് പ്രസിഡണ്ട് പദവി യിലും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം നിലമേൽ മുരുക്കമൺ പള്ളി ഖബർ സ്ഥാനിൽ.

ഭാര്യ നാദിറ ബീവി. മക്കൾ : ഡോക്ടർ നവീൻ അബ്‌ദുൾ ശ്യാം, ഷൈൻ അബ്‌ദുൾ കലാം, ഷഹാന കലാം. മരുമക്കൾ : ഡോക്ടർ നൂറാ ഹമീദ്. നിഷാദ് നൗഷർ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ

February 19th, 2025

abudhabi-malayalee-samajam-indo-arab-cultural-fest-2025-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ ഫെബ്രുവരി 21, 22, 23 (വെള്ളി, ശനി, ഞായർ) എന്നീ മൂന്നു ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബൊലെവാർഡ് അവന്യൂ വിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി യില്‍ സർക്കാർ പ്രതി നിധികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകരും സംബന്ധിക്കും. വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് ആൻ്റണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ആദരിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-22025-ePathram

പ്രവാസി മലയാളി സമൂഹത്തിലെ ഏറ്റവും വലിയ വിനോദ മേളയായ അബുദാബി മലയാളി സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റവെലിൽ ഇന്ത്യ യുടെയും അറബ് നാടുകളുകളുടെയും സാംസ്‌കാരിക പൈതൃകവും കലാ രൂപങ്ങളും രുചി ഭേദങ്ങളും സമന്വയിപ്പിച്ച് വിവിധ പരിപാടികള്‍ അരങ്ങേറും. കൂടാതെ തട്ടു കടകളും നാടന്‍ ഭക്ഷണ സ്റ്റാളുകളും ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റി വെലിനെ കൂടുതൽ ആകർഷകമാക്കും.

പരിപാടിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കെടുത്ത് മെഗാ വിജയിക്ക് 20 പവൻ സ്വർണ്ണം സമ്മാനിക്കും. വില പിടിപ്പുള്ള മറ്റു 56 സമ്മാനങ്ങളും നൽകും.

സിനിമാ താരം മാളവിക മേനോന്‍, പിണണി ഗായക രായ സയനോര ഫിലിപ്പ്, പ്രസീത ചാലക്കുടി, ശിഖ പ്രഭാകരന്‍, ടെലിവിഷൻ താരങ്ങളായ മിയക്കുട്ടി, ലക്ഷ്മി ജയന്‍, മസ്‌ന, ലിപിന്‍ സ്‌കറിയ, മനോജ്, ഫൈസല്‍ റാസി തുടങ്ങിയവർ ഭാഗമാവുന്ന കലാ സംഗീത നൃത്ത പരിപാടികൾ ആഘോഷ രാവു കൾക്കു നിറം പകരും.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ, പ്രായോജക പ്രതിനിധികളായ അസീം ഉമ്മർ (ലുലു എക്സ് ചേഞ്ച്), സയിദ് ഫൈസാൻ അഹമ്മദ്, നിവിൻ, ഷിഹാബ് (എൽ. എൽ. എച്ച് & ലൈഫ് കെയർ), സിബി കടവിൽ (അൽ സാബി) മറ്റു സമാജം ഭാരവാഹികളായ ടി. എം. നിസാർ, യാസിർ അറാഫത്ത്, ഷാജഹാൻ ഹൈദർ അലി, ജാസിർ, സുരേഷ് പയ്യന്നൂർ, ഗോപകുമാർ, ലാലി സാംസൺ, ശ്രീജ പ്രമോദ്, നമിത സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു

January 15th, 2025

salim-chirakkal-book-release-of-k-k-sree-pilicode-ePathram
അബുദാബി : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. കെ. ശ്രീ. പിലിക്കോട് രചിച്ച ലേഖന സമാഹാരം ‘ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ’ പ്രകാശനം ചെയ്തു. അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗം പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വെച്ച് സമാജം പ്രസിഡണ്ട് സലിം ചിറക്കൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. നാടക പ്രവർത്തകനും എഴുത്തുകാരനുമായ കെ. വി. ബഷീർ പുസ്തകം ഏറ്റു വാങ്ങി.

സമാജം ഭാരവാഹികളായ മഹേഷ്, ഷാജഹാൻ ഹൈദരലി, ലാലി സാംസൺ, കൂടാതെ ടി. പി. ഗംഗാധരൻ, സുരേഷ് പയ്യന്നൂർ, എ. എം. അൻസാർ ചടങ്ങിൽ സംബന്ധിച്ചു. പുസ്തക രചയിതാവ് കെ. കെ. ശ്രീ. പിലിക്കോട് എഴുത്തു വഴികളെ ക്കുറിച്ച് സംസാരിച്ചു.

പ്രവാസം എന്ന രൂപകത്തെ ആഴത്തിൽ വരച്ചിടുകയും പ്രവാസി മലയാളികൾ നേരിടുന്ന സമകാലിക ജീവിത പ്രശ്നങ്ങളെ പരിശോധിക്കുകയും ചെയ്യുന്ന പതിനേഴ് ലേഖനങ്ങൾ അടങ്ങിയതാണ് ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി

December 28th, 2024

malayalee-samajam-indoor-sports-2024-ePathram
അബുദാബി : മലയാളി സമാജം ഇൻഡോർ സ്പോർട്സ് മത്സരങ്ങൾ, കുട്ടികളും മുതിർന്നവരും അടക്കം പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അബുദാബി മലയാളി സമാജം അങ്കണത്തിൽ നടന്ന ഇൻഡോർ സ്പോർട്ട്സിൽ രസകരമായ കായിക മൽസരങ്ങളിൽ ഇരുന്നൂറിൽപ്പരം സമാജം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

സ്പോർട്സ് സെക്രട്ടറിമാരായ സുധീഷ് കൊപ്പം, നടേശൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻഡോർ സ്പോർട്സിനു മലയാളി സമാജം സ്പോർട്സ് കമ്മിറ്റി, വളണ്ടിയർ ടീം, വനിതാ വിഭാഗം, ബാലവേദി, സമാജം കോഡിനേഷനിലെ വിവിധ  കൂട്ടായ്മകളുടെ പ്രതി നിധികളും നേതൃത്വം നൽകി. FB Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 of 731231020»|

« Previous Page« Previous « കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
Next »Next Page » എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine