മ​ല​യാ​ളി സമാജം പുതിയ ഭരണ സമിതി

May 3rd, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം 2018- 19 വർഷത്തെ ക്കുള്ള ഭാര വാഹി കളെ തെരഞ്ഞെടുത്തു.

ടി. എ. നാസ്സര്‍ (പ്രസിഡണ്ട്), നിബു സാം ഫിലിപ്പ് (ജനറൽ സെക്രട്ടറി), ബിജു കിഴക്കനേല (ട്രഷറർ), അഹദ് വെട്ടൂർ (വൈസ് പ്രസിഡണ്ട്) എന്നിവ രാണ് പ്രധാന ഭാര വാഹി കള്‍.

malayalee-samajam-committee-2018-ePathram

ബിജു കിഴക്കനേല, നിബു സാം ഫിലിപ്പ്, ടി. എ. നാസ്സര്‍

അബ്ദുൽ റഷീദ്, അനീഷ് ബാല കൃഷ്ണൻ, ബഷീർ കെ . വി., ബിജു മാത്തുമ്മൽ, ഹാഷിം എം. എ., കൃഷ്ണ ലാൽ, പുന്നൂസ് ചാക്കോ, സജിത്ത് കുമാർ സി. എസ്., സജീവ് സദാ ശിവൻ, സാംസണ്‍ പി., സുനിൽ പി., ഉമ്മർ നാല കത്ത് എന്നിവരെ പ്രവർത്തക സമിതി അംഗ ങ്ങളായും തെരഞ്ഞെടുത്തു.

മുസ്സഫ യിലെ മലയാളി സമാജ ത്തിൽ വെച്ചു യു. എ. ഇ. കമ്മ്യൂണിറ്റി ആൻഡ് ഡെവ ലപ്മെന്‍റ് മന്ത്രാ ലയ പ്രതി നിധി അഹമ്മദ് അമിൻ ഹുസൈന്‍റെ സാന്നിദ്ധ്യ ത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഫ്രണ്ട്സ് എ. ഡി. എം. എസ്., കല അബുദാബി, ദർശന സാംസ്കാരിക വേദി, അരങ്ങ് സാംസ്കാരിക വേദി, നൊസ്റ്റാൾജിയ, വീക്ഷണം ഫോറം അബുദാബി, നിനവ് സാംസ്കാരിക വേദി, സോഷ്യൽ ഫോറം, ഐ. ഓ. സി., യുവ കലാസാഹിതി തുടങ്ങിയ കൂട്ടായ്മകള്‍ അടങ്ങുന്ന സമാജം കോഡിനേഷ നാണ് ഭരണ മുന്നണിക്ക് നേതൃത്വം നൽകുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018

March 22nd, 2018

logo-samajam-short-film-competition-ePathram
അബുദാബി : മലയാളീ സമാജം സംഘടിപ്പി ക്കുന്ന ഹ്രസ്വ ചലച്ചിത്ര മൽസരം 2018 ഏപ്രിൽ 6 ന് സമാജം ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇരുപത് മിനിറ്റിൽ ഒതുങ്ങുന്ന ഹ്രസ്വ സിനിമ കളുടെ വിവരങ്ങൾ അടങ്ങിയ എൻട്രികൾ, രജിസ്‌ട്രേ ഷൻ ഫീസ് 250 ദിർഹം എന്നിവ (അഭി നേതാക്ക ളുടെയും അണിയറ പ്രവർത്ത കരുടെ യും വിസ – പാസ്സ്‌ പോർട്ട് പേജുകൾ ഉൾപ്പെടെ) മാർച്ച് 30 നു മുൻപ് സമാജം ഓഫീസിൽ നൽകേണ്ടതാണ്.

മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവി ധായകൻ, മികച്ച നടൻ, നടി, ബാല താരം എന്നിവര്‍ക്കും തിരക്കഥ, ഛായാ ഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം എന്നീ വിഭാഗ ങ്ങളി ലും പുരസ്‌കാര ങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 02 55 37 600, 050 596 4907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ വുന്ന താണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു

February 27th, 2018

jaleel-ramanthali-new-book-cover-ePathram
അൽ ഐൻ : വിദ്യാർ ത്ഥി കളിൽ വായനാ ശീലം വളർ ത്തു ന്നതിനും പുസ്തക നിരൂപണം പരിശീലി ക്കുന്ന തിനും വ്യക്തിത്വ വികസന ത്തിനും ഉതകും വിധം അൽ ഐൻ മലയാളി സമാജം ഒരുക്കിയ ‘സമാജം വായനാ മുറി’ ഉല്‍ഘാടനം ചെയ്തു.

reading-club-alain-malayalee-samajam-ePathram

പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന കവി യും സാംസ്കാരിക പ്രവർ ത്തക നുമായ എ. ടി. അബൂ ബക്ക റിന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി.

സമാജം പ്രസിഡണ്ട് ഡോ. അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണികണ്ഠൻ, ജിതേഷ് പുരുഷോ ത്തമൻ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് കാവ്യ സന്ധ്യയും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം യുവ ജനോത്സവം : അങ്കിതാ അനീഷ്‌ കലാ തിലക൦

January 29th, 2018

samajam-kala-thilakam-2018-ankitha-anish-ePathram
അബുദാബി : മലയാളി സമാജം യുവ ജനോത്സവം-2018 കലാ തിലക മായി അങ്കിതാ അനീഷ്‌ തെര ഞ്ഞെടുക്ക പ്പെട്ടു.

കുച്ചി പ്പുടി, മോഹിനി യാട്ടം, നാടോടി നൃത്തം എന്നിവ യിൽ ഒന്നാം സ്‌ഥാന വും ഭരതനാട്യ ത്തിൽ രണ്ടാം സ്‌ഥാന വും പ്രച്ഛന്ന വേഷ ത്തിൽ മൂന്നാം സ്ഥാനവും നേടിയ അങ്കിതാ അനീഷ്, പത്തൊന്‍പതു പോയിന്റ് നേടി യാണ് സമാജം – ശ്രീദേവി സ്മാരക റോളിംഗ് ട്രോഫി കരസ്ഥ മാക്കിയത്.

അങ്കിതാ അനീഷിനു കലാതിലകം സമ്മാനിക്കുന്നു

അങ്കിതാ അനീഷിനു കലാതിലകം സമ്മാനിക്കുന്നു

അബു ദാബി മലയാളി സമാജ ത്തിന്റെ 2016 ലെയും 2017 ലെയും ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവ ത്തില്‍ ജൂനിയർ വിഭാഗം കുച്ചി പ്പുടി യില്‍ ഒന്നാം സ്ഥാനവും ദുബായിൽ സ്വാന്തനം 2016 യൂത്ത് ഫെസ്റ്റിവലിൽ കുച്ചി പ്പുടി യിലും നാടോടി നൃത്ത ത്തിലും ഒന്നാം സ്ഥാനവും അങ്കിത കരസ്ഥ മാക്കി യിരുന്നു.

ഒൻപത് വയസ്സിന് താഴെയുള്ള വിഭാഗ ത്തിൽ അഞ്ജലി വേതൂർ, സീനിയർ വിഭാഗ ത്തിൽ നൂറ നുജൂം എന്നി വർ വ്യക്തി ഗത ചാമ്പ്യന്‍ ഷിപ്പു കള്‍ നേടി.

നാടക സംവിധായകൻ വക്കം ഷക്കീർ, കലാ മണ്ഡലം സത്യ ഭാമ, കലാമണ്ഡലം രാജിതാ മഹേഷ് എന്നിവരാണ് വിധി കര്‍ത്താക്കള്‍ ആയി എത്തിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം യുവ ജനോ ത്സവം വ്യാഴാഴ്ച മുതല്‍

January 24th, 2018

samajam-kala-thilakam-2013-vrindha-mohan-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യു. എ. ഇ. തല യുവ ജനോ ത്സവം ജനുവരി 25, 26, 27 (വ്യാഴം, വെള്ളി, ശനി) ദിവസ ങ്ങളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തിലെ മൂന്ന് വേദി കളി ലായി നടക്കും എന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 13 ഇന ങ്ങളി ലാണ് മത്സര ങ്ങള്‍. ഒമ്പത് വയസ്സിനു മുകളി ലുള്ള വരില്‍ കൂടുതല്‍ പോയിന്റ് നേടുന്ന വിജയി യെ കലാ തിലക മായി പ്രഖാപിക്കും.

നാടക സംവി ധായ കനായ വക്കം ഷക്കീര്‍, കലാ മണ്ഡല ത്തില്‍ നിന്നുള്ള രണ്ട് അദ്ധ്യാപകരും  വിധി കര്‍ത്താ ക്കള്‍ ആയി രിക്കും.

സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, ട്രഷറര്‍ ടോമിച്ചന്‍, കലാ വിഭാഗം സെക്രട്ടറി ബിജു വാര്യര്‍, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങ ളായ ജെറിന്‍ കുര്യന്‍, നാസര്‍ ചാവക്കാട്, പ്രായോജക പ്രതി നിധി കളായ ഡോ. വി. ആര്‍. അനില്‍ കുമാര്‍, സൂരജ് പ്രഭാകര്‍, ബിനു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ
Next »Next Page » റിപ്പബ്ലിക്ക് ദിന ആഘോഷവും ജവാൻ മാരെ ആദരിക്കലും »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine