അബുദാബി : മലയാളി സമാജം തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യുന്നു എന്നാരോപിച്ച് വോട്ടു ചെയ്യാനെത്തിയ അംഗ ങ്ങളെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാരോപിച്ച് സമാജം മുന്‍ പ്രസിഡണ്ടും പരാജയ പ്പെട്ട സ്ഥാനാര്‍ത്ഥി യുമായ മനോജ് പുഷ്‌കര്‍, എതിര്‍ പാനലിന് എതിരെ അബുദാബി സാമൂഹിക ക്ഷേമ മന്ത്രാലയ ത്തില്‍ പരാതി നല്‍കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ജിത്തു കുമാര്‍, സുരേഷ് ഭാസി, സനീഷ്, സോണി വിവേക്, രഞ്ജിത്ത്, നളിന്‍ കുമാര്‍, മനോജ് കൃഷ്ണന്‍, സന്തോഷ് കുമാര്‍ എന്നീ അംഗങ്ങളെ യാണ് കള്ളവോട്ടര്‍മാരെന്ന പേരില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ പ്രവര്‍ത്തന ത്തിനു നേതൃത്വം നല്‍കിയ ഷിബു വര്‍ഗീസ്, മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ എന്നിവരുടെ പേരിലായിരി ക്കും പരാതി നല്‍കുക
ഫലപ്രഖ്യാപനം നടന്ന ദിവസം രാവിലെ പുതുതായി തിരഞ്ഞെടുക്ക പ്പെട്ട പ്രസിഡന്റ് ഷിബു വര്‍ഗീസിന്റെ നേതൃത്വ ത്തില്‍ ഒരു പറ്റം ആളുകള്‍ തന്റെ മുറിയില്‍ അനധികൃത മായി പ്രവേശിച്ച് രേഖകള്‍ നശിപ്പിക്കുകയും ചെയ്തതായി മനോജ് പുഷ്‌കര്‍ ആരോപിച്ചു.