അബുദാബി : മലയാളി സമാജം യു. എ. ഇ.ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന 40 – ദിന ആഘോഷ പരിപാടി കളില്‍ നിയമാവബോധന സെമിനാര്‍ നടത്തുന്നു. ഡിസംബര്‍ 28 ബുധനാഴ്ച വൈകുന്നേരം 7.30 ന് ‘ലീഗല്‍ എംപവര്‍മെന്‍റ് മീറ്റ്’ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.
കേരള ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടറും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ടി. ആസഫ് അലി മുഖ്യാതിഥി ആയിരിക്കും. വിവരാവകാശ നിയമത്തെ ക്കുറിച്ച് അദ്ദേഹം സംസാരിക്കും. യു. എ. ഇ. നിയമ വ്യവസ്ഥയെ ക്കുറിച്ച് അഡ്വ. മുസ്തഫാ സഫീര്‍ സംസാരിക്കും.
യു. എ. ഇ. അടിസ്ഥാന ത്തില്‍ സമാജം നടത്തുന്ന ഫോട്ടോഗ്രാഫി മത്സരം, 2012 ജനവരി ആറാം തിയ്യതി യിലേക്ക് മാറ്റി. മത്സരം അന്ന് വൈകുന്നേരം 4 മണിക്ക് മുസ്സ ഫയിലുള്ള സമാജം അങ്കണ ത്തില്‍ നടക്കും. ’40 വര്‍ഷത്തെ യു. എ. ഇ. യുടെ പുരോഗതി’ എന്നതാണ് വിഷയം.
വിശദ വിവരങ്ങള്‍ക്ക് 02 55 37 600 – 050 51 51 365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.